പാക് വ്യോമപാത ഉപയോഗിക്കാന്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന് അനുമതി നിഷേധിച്ച് ഇമ്രാന്‍ ഖാന്‍

ഐസ് ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയത്.

news18-malayalam
Updated: September 7, 2019, 5:23 PM IST
പാക് വ്യോമപാത ഉപയോഗിക്കാന്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന് അനുമതി നിഷേധിച്ച് ഇമ്രാന്‍ ഖാന്‍
ഐസ് ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയത്.
  • Share this:
ഇസ്ലാമാബാദ്: പാക് വ്യേമപാതയിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് അനുമതി നിഷേധിച്ച് പാകിസ്ഥാന്‍. ഐസ് ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയത്.

എന്നാല്‍ ഇന്ത്യ രാഷ്ട്രപതിയെ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് അറിയിച്ചത്. കശ്മീര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയതായി പാക് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read ISROയെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു; നല്ലതിനു വേണ്ടി പ്രതീക്ഷിക്കുന്നു: രാഷ്ട്രപതി

First published: September 7, 2019, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading