ചൈനയ്ക്ക് മുന്നറിയിപ്പ്; ഗാൽവാന് പിന്നാലെ ഇന്ത്യൻ പടക്കപ്പലുകൾ ദക്ഷിണചൈന കടലിലേക്ക്

ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപമുള്ള മലാക്കാ കടലിടുക്കിലൂടെയും ചൈനീസ് നാവികസേന ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കുന്ന വഴിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: August 30, 2020, 11:00 PM IST
ചൈനയ്ക്ക് മുന്നറിയിപ്പ്; ഗാൽവാന് പിന്നാലെ ഇന്ത്യൻ പടക്കപ്പലുകൾ ദക്ഷിണചൈന കടലിലേക്ക്
Indian-navy-warships
  • Share this:
ന്യൂഡൽഹി: ഗാൽവാൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യൻ പടക്കപ്പലുകൾ നീങ്ങിയേക്കും. രണ്ടു യുദ്ധക്കപ്പലുകളാണ് ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ അയയ്ക്കുന്നത്. “ഞങ്ങളുടെ 20 സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, ഇന്ത്യൻ നാവികസേന തങ്ങളുടെ മുൻ‌നിര യുദ്ധക്കപ്പൽ ദക്ഷിണ ചൈനാക്കടലിൽ വിന്യസിച്ചിരു്നു"- സേനാവക്താവിനെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ദക്ഷിണ ചൈനാക്കടലിൽ ഉടൻ വിന്യസിക്കുന്നത് ചൈനീസ് നാവികസേനയെയും അവരുടെ സുരക്ഷാസേനയും ഗൌരവത്തോടെയാണ് കണ്ടതെന്ന് റിപ്പോർട്ട് പറയുന്നു.

അടുത്തിടെ, യൂറോപ്പിൽനിന്ന് പിൻവലിച്ച അമേരിക്കൻ നാവികസേനയുടെ വിഭാഗത്തെ ദക്ഷിണചൈനാ കടലിൽ വിന്യസിച്ചിരുന്നു. അതുകൊണ്ടുതന്നെ സംയുക്ത സൈനികാഭ്യാസത്തിനായാണ് ഇന്ത്യൻ നാവികസേനയെ വീണ്ടും ദക്ഷിണചൈനാകടലിൽ വിന്യസിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

അതേ സമയം, ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപമുള്ള മലാക്കാ കടലിടുക്കിലൂടെയും ചൈനീസ് നാവികസേന ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കുന്ന വഴിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മറ്റ് ഭൂഖണ്ഡങ്ങളിലേക്കുപോകുന്ന ചൈനീസ് കപ്പലുകൾ മലാക്ക കടലിടുക്കിലൂടെ കടന്നുപോകുന്നത്.
You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണചൈനാ കടലിലും എതിരാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് പൂർണശേഷിയുണ്ട്. ഈ മേഖലകളിൽ ഉയർന്നുവരുന്ന ഏതുതരം ഭീഷണിയെയും നേരിടാൻ ഇന്ത്യൻ നാവികസേന സജജമാണെന്നും റിപ്പോർട്ട് പറയുന്നു. ഇതുകൂടാതെ മലാക്ക കടലിടുക്കിൽ സൂക്ഷ്മനിരീക്ഷണത്തിനായി അന്തർവാഹിനി കപ്പലുകൾ ആളില്ലാ വിമാനങ്ങൾ, സെൻസറുകൾ എന്നിവ വിന്യസിക്കാനും നാവികസേനയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Published by: Anuraj GR
First published: August 30, 2020, 11:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading