• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സാം പിത്രോഡയുടെ പുല്‍വാമ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് മൂന്ന് ചോദ്യങ്ങളുമായി അമിത് ഷാ

പുല്‍വാമയില്‍ ഉണ്ടായത് പോലുള്ള ഭീകരാക്രമണം എല്ലാ കാലത്തും നടക്കുന്നുണ്ടോ

news18
Updated: March 23, 2019, 10:39 PM IST
സാം പിത്രോഡയുടെ പുല്‍വാമ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് മൂന്ന് ചോദ്യങ്ങളുമായി അമിത് ഷാ
അമിത് ഷാ
  • News18
  • Last Updated: March 23, 2019, 10:39 PM IST IST
  • Share this:
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയോട് മൂന്ന് ചോദ്യങ്ങളുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമ ആക്രമണം പോലുള്ളവ എല്ലായ്പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണെന്നും എന്നുകരുതി പാകിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ എങ്ങനെ കുറ്റം പറയുമെന്നായിരുന്നു പിത്രോഡ ചോദിച്ചത്.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ബാലാകോട്ടില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും 300 പേരെ ശരിക്കും കൊന്നിട്ടുണ്ടോ എന്നും കോണ്‍ഗ്രസ്സ് നേതാവ് ചോദിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ അമിത് ഷാ പുല്‍വാമയില്‍ ഉണ്ടായത് പോലുള്ള ഭീകരാക്രമണം എല്ലാ കാലത്തും നടക്കുന്നുണ്ടോയെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

Also Read: മോദിക്കെതിരെ മത്സരിക്കാൻ കർഷകർ; 111 പേർ വാരണാസിയിൽ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

ചില ആളുകളുടെ പ്രവര്‍ത്തികള്‍ക്ക് രാജ്യത്തെ മുഴുവന്‍ കുറ്റം പറയാനാവില്ലെന്നും പാക്കിസ്ഥാന്‍ ഗവണമെന്റും സൈന്യവുമല്ല ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും പറഞ്ഞാല്‍ പിന്നെയാരാണ് ഇതിനൊക്കെ പിന്നിലെന്ന് രാഹുല്‍ മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു.

'തീവ്രവാദ അക്രമണങ്ങള്‍ക്ക് മറുപടി സമാധാന ചര്‍ച്ചകളാണെന്നും സര്‍ജിക്കല്‍ സ്‌ട്രൈക്കോ വ്യോമാക്രമണങ്ങളോ അല്ലെന്നാണ് കോണഗ്രസ് പാര്‍ട്ടി പറയുന്നത്. എനിക്ക് രാഹുല്‍ ഗാന്ധിയോട് ചോദിക്കാനുള്ളത് ഇത് കോണ്‍ഗ്രസിന്റെ ഔദ്യേഗിക തീരുമാനം ആണോ എന്നാണ്?' അമിത് ഷാ ചോദിക്കുന്നു. കഴിഞ്ഞദിവസം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാം പിത്രോഡ പുല്‍വാമ ആക്രമണത്തെക്കുറിച്ച് സംസാരിച്ചത്.

First published: March 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...