നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പന്നിപ്പനി: ചികിത്സയ്ക്ക് ശേഷം അമിത് ഷാ വീട്ടിലേക്ക് മടങ്ങി

    പന്നിപ്പനി: ചികിത്സയ്ക്ക് ശേഷം അമിത് ഷാ വീട്ടിലേക്ക് മടങ്ങി

    ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രോഗബാധിതനായ അമിത് ഷായെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

    amit shah

    amit shah

    • Last Updated :
    • Share this:
      ന്യൂഡൽഹി : പന്നിപ്പനിയ്ക്ക് ചികിത്സയിലിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ ഡിസ്ചാര്‍ജ് ആയി. പനിയും കഫക്കെട്ടും മൂലം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അമിത് ഷായെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.

      അമിത് ഷാ സുഖം പ്രാപിച്ചുവെന്നും വീട്ടിലേക്ക് മടങ്ങിയെന്നുമുള്ള വിവരം ബിജെപി നേതാവും രാജ്യസഭാ അംഗവുമായ അനിൽ ബലുനിയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

      Also Read-അമിത് ഷായ്ക്ക് പന്നിപ്പനി; ചികിത്സ എയിംസിൽ

      നമ്മുടെ ദേശീയ അധ്യക്ഷൻ സുഖം പ്രാപിച്ച് എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്, നിങ്ങളുടെ ആശംസകൾക്കും ക്ഷേമാന്വേഷണങ്ങൾക്കും നന്ദി അറിയിക്കുന്നു.. അനിൽ ട്വിറ്ററിൽ കുറിച്ചു.

       



      തനിക്ക് പന്നിപ്പനി ബാധിച്ചുവെന്ന കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിൽ സ്ഥിരീകരിച്ചത്. 'എനിക്ക് പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. ചികിത്സ തുടരുകയാണ്. ദൈവാനുഗ്രഹത്താലും നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും കാരണവും വേഗം സുഖംപ്രാപിക്കാൻ കഴിയും' എന്നായിരുന്നു ബിജെപി അധ്യക്ഷന്റെ വാക്കുകൾ.

      First published:
      )}