HOME » NEWS » India » AMIT SHAH DISMISSES RUMOURS ON HIS HEALTH CONDITION

'എന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടുന്നവരോടായി '; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

കഴിഞ്ഞ കുറച്ചു ദിവസമായി പലതരം ഊഹാപോഹങ്ങളാണ് എന്റെ ആരോഗ്യത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ചിലർ കുറേയധികം കടന്ന് എനിക്ക് മരണം വരെ ആശംസിച്ചു- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

News18 Malayalam | news18-malayalam
Updated: May 9, 2020, 5:10 PM IST
'എന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടുന്നവരോടായി '; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ
amit shah
  • Share this:
ന്യൂഡൽഹി: ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രചരിച്ചത് വെറും കിംവദന്തികളാണെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് താനെന്നും അമിത്ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

എന്റെ ആരോഗ്യത്തെ കുറിച്ച് ആകുലരായവർക്കുള്ള സന്ദേശം എന്നു കുറിച്ചുകൊണ്ടാണ് അമിത്ഷാ ട്വീറ്റ് ചെയ്തത്. താൻ പൂർണ ആരോഗ്യവാനാണെന്നും ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും അമിത്ഷാ ട്വീറ്റിൽ വ്യക്തമാക്കി.

അമിത്ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അടുത്തിടെ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. തുടർന്നാണ് മറുപടിയുമായി അമിത്ഷാ തന്നെ എത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസമായി പലതരം ഊഹാപോഹങ്ങളാണ് എന്റെ ആരോഗ്യത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ചിലർ കുറേയധികം കടന്ന് എനിക്ക് മരണം വരെ ആശംസിച്ചു- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

കിംവദന്തികളെ കുറിച്ച് ആദ്യം വ്യക്തമാക്കാൻ വിസമ്മതിച്ചെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തീരുമാനിച്ചതെന്നും ഷാ പറഞ്ഞു.
You may also like:''സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര ജീവനേകാൻ; ലാലി ടീച്ചർ ജീവിക്കും അഞ്ചുപേരിലൂടെ
[NEWS]
'''കേരളത്തിലേക്കുള്ള പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല
[NEWS]
കൂഒന്നര മാസത്തോളമായി ബ്യൂട്ടി പാർലറുകൾ ഇല്ല; പ്രിയ നടിമാരുടെ ഇപ്പോഴത്തെ ലുക്ക് ഇങ്ങനെ
[PHOTO]


തന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച അഭ്യുദയകാംക്ഷികൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഷാ വ്യക്തമാക്കി.

First published: May 9, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories