ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സേയെ പിന്തുണച്ച വിവാദ പ്രസ്താവനകള്‍ പിന്‍വലിച്ച് ബിജെപി നേതാക്കള്‍. നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ പ്രഗ്യാസിംഗ് ഠാക്കൂര്‍ മാപ്പ് പറയേണ്ടതില്ലെന്ന ട്വീറ്റ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ പിന്‍വലിച്ചു. നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
അനന്ത് കുമാര്‍ ഹെഗ്ഡേയ്ക്ക പിന്നാലെ കര്‍ണ്ണാടകയില്‍ നിന്നുമുള്ള ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലും തന്റെ പ്രസ്താവന പിന്‍വലിച്ചിട്ടുണ്ട്. ഗോഡ്സെ ഒരാളെ കൊന്നപ്പോള്‍ രാജീവ് ഗാന്ധി ആയിരകണക്കിന് പേരെ കൊലപ്പെടുത്തി എന്നായിരുന്നു കട്ടീലിന്റെ പ്രസ്താവന.
Also Read: 'ഗോഡ്സെ രാജ്യസ്നേഹി': വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യ സിങ് ഠാക്കൂർ
ട്വീറ്റുകള്‍ വിവാദമായതിനു പിന്നാലെ നേതാക്കളോട് വിശദീകരണം തേടിയെന്നും പാര്‍ട്ടി അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ പരാതിയായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുമെത്തിയിട്ടുണ്ട്.
ഇതോടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേതാക്കളെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയത്. പ്രസ്താവനകള്‍ വ്യക്തിപരമാണെന്നും ബിജെപി അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നുമാണ് അമിത് ഷായുടെ പ്രതികരണം. നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.