• HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah | അമിത് ഷായെ സാക്ഷിയാക്കി 30000 കിലോയിലേറെ ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ച് NCB യോഗത്തിന് തുടക്കം

Amit Shah | അമിത് ഷായെ സാക്ഷിയാക്കി 30000 കിലോയിലേറെ ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ച് NCB യോഗത്തിന് തുടക്കം

ആരോഗ്യകരമായ സമൂഹവും സമൃദ്ധമായ രാഷ്ട്രവുമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ലഹരിമരുന്നതിനെതിരെ സഹിഷ്ണതയില്ലാത്ത നയം ആവശ്യമാണെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

  • Last Updated :
  • Share this:
    ലഹരിമരുന്ന് വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആഭ്യന്ത്രരമന്ത്രി അമിത് ഷാ (Amit Shah) പറഞ്ഞു. സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഫലം കാണുന്നുവെന്ന് അമിത് ഷാ ശനിയാഴ്ച പഞ്ചാബ് രാജ്ഭവനിൽ മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച ദ്വിദിന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി അമിത് ഷായുടെ മുന്നിൽവെച്ച് വെർച്വൽ വീഡിയോയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിവിധ സ്ഥലങ്ങളിൽനിന്ന് പിടിച്ചെടുത്ത മുപ്പതിനായിരം കിലോയിലേറെ വരുന്ന ലഹരിമരുന്ന് ശേഖരം കത്തിച്ചുകളഞ്ഞു.

    ആരോഗ്യകരമായ സമൂഹവും സമൃദ്ധമായ രാഷ്ട്രവുമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ലഹരിമരുന്നതിനെതിരെ സഹിഷ്ണതയില്ലാത്ത നയം ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന വൃത്തികെട്ട പണം രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ അതിനെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    2014-ൽ നരേന്ദ്രമോദി ജി പ്രധാനമന്ത്രിയായപ്പോൾ, മയക്കുമരുന്നുകളോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഇന്ത്യ സ്വീകരിച്ചത്, മയക്കുമരുന്നിനെതിരായ പോരാട്ടം വേഗത്തിലും ശരിയായ ദിശയിലും പുരോഗമിക്കുന്നത് ഫലം കണ്ടുതുടങ്ങിയെന്നും ഷാ പറഞ്ഞു.

    മയക്കുമരുന്ന് യുവതലമുറയെ ദോഷകരമായി ബാധിക്കുകയും ചിതലിനെപ്പോലെ അവരെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി, വിപത്ത് ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഊന്നിപ്പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ മാത്രമല്ല, സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "നമ്മൾ ഇത് പൂർണ്ണമായും നീക്കം ചെയ്യണം," അദ്ദേഹം പറഞ്ഞു.

    ആഭ്യന്തര മന്ത്രിയെ സാക്ഷിയാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത 30,000 കിലോയിലധികം മയക്കുമരുന്ന് വെർച്വൽ വീഡിയോയിൽ എൻസിബി ഉദ്യോഗസ്ഥർ നശിപ്പിച്ചു. ജൂൺ ഒന്ന് മുതലാണ് ഏജൻസി മയക്കുമരുന്ന് നിർമാർജന കാമ്പയിൻ ആരംഭിച്ചതെന്നും ജൂലൈ 29 വരെ 11 സംസ്ഥാനങ്ങളിൽ നിന്ന് 51,217 കിലോഗ്രാം മയക്കുമരുന്ന് നേരത്തെ നശിപ്പിച്ചതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 30,468 കിലോയിലധികം ലഹരിമരുന്ന് കൂടി നശിപ്പിച്ചതോടെ, മൊത്തം 81,686 കിലോഗ്രാം ലഹരിമരുന്നാണ് എൻസിബി പിടികൂടി നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ മയക്കുമരുന്ന് രഹിത ഇന്ത്യയിലേക്കുള്ള പോരാട്ടത്തിലെ വലിയ നേട്ടമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    ശനിയാഴ്ച ഡൽഹിയിൽ 19,320 കിലോയും ചെന്നൈയിൽ 1,309 കിലോയും ഗുവാഹത്തിയിൽ 6,761 കിലോയും കൊൽക്കത്തയിൽ 3,077 കിലോയും മയക്കുമരുന്ന് നശിപ്പിച്ചു.

    Also See- What is NCB? ആഡംബര കപ്പലിൽ ലഹരി വേട്ട നടത്തിയ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയെ കുറിച്ച് അറിയേണ്ടതെല്ലാം

    ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ 75,000 കിലോ മയക്കുമരുന്ന് നശിപ്പിക്കുമെന്ന് എൻസിബി പ്രതിജ്ഞയെടുത്തു.

    പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, ചണ്ഡീഗഡ് എംപി കിരൺ ഖേർ, ചണ്ഡീഗഡ് ഉപദേഷ്ടാവ് ധരം പാൽ എന്നിവർ ചേർന്ന് നേരത്തെ അമിത് ഷായെ ചണ്ഡീഗഡ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
    Published by:Anuraj GR
    First published: