Amit Shah Interview LIVE: ചൈനയുമായുള്ള പ്രശ്നം ലഘുവായി എടുക്കില്ല: അമിത് ഷാ

Amit Shah Interview LIVE: ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂസ് 18നോട് സംസാരിക്കുന്നു

 • News18
 • | June 01, 2020, 23:51 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  20:44 (IST)
  21:19 (IST)

  ഡൽഹി കലാപത്തിൽ അമിത് ഷാ | ഡൽഹി കലാപത്തിന് പ്രേരിപ്പിച്ചവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഇതുവരെയുള്ള എല്ലാ ലഹളകളിലും വെച്ച്, ഈ കലാപത്തിനെതിരെ ഏറ്റവും കടുത്ത നടപടികൾ സ്വീകരിക്കും. ഏതെങ്കിലും പ്രശസ്ത വ്യക്തിയാണ് കലാപത്തിന് ഉത്തരവാദിയാണെങ്കിലും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കും.

  21:16 (IST)

  സി‌എ‌എ, എൻ‌ആർ‌സി വിഷയത്തിൽ അമിത് ഷാ | സി‌എ‌എ നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ പൗരത്വം ഇല്ലാതാകാൻ പോകുന്നുവെന്ന ആശയക്കുഴപ്പം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടു. ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു,  എൻ‌ആർ‌സി കൊണ്ടുവരുമെന്ന്, എന്നിരുന്നാലും, സി‌എ‌എയിലെ ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും ഇത് പരിഗണിക്കുക.

  21:12 (IST)

  കശ്മീർ വിഷയത്തിൽ അമിത് ഷാ: കശ്മീരിലെ അവസ്ഥയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കശ്മീർ പൂർണമായും നല്ല രീതിയിലാണ്. കശ്മീരി കുട്ടികൾ തീവ്രവാദത്തിലേക്ക് പോകുന്നത് തടയാൻ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. PoK ഇന്ത്യയുടെ ഭാഗമാണെന്നാണ് ഞങ്ങളുടെ പ്രതിബദ്ധത.

  21:10 (IST)

  മഹാരാഷ്ട്രയെക്കുറിച്ച് അമിത് ഷാ: മഹാരാഷ്ട്ര സർക്കാരിനെ എവിടെയും അസ്ഥിരപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചില്ല, പ്രത്യേകിച്ച് കോവിഡ് -19 പകർച്ചവ്യാധിയുടെ ഘട്ടത്തിൽ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഞങ്ങൾ മഹാരാഷ്ട്ര സർക്കാരിനൊപ്പം നിൽക്കുന്നു.

  21:9 (IST)

  മുഴുവൻ ഭൂരിപക്ഷത്തോടെ ബംഗാളിൽ ബിജെപി  അടുത്ത സർക്കാർ രൂപീകരിക്കും: ഷാ | പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ നടത്തണമെന്ന് മമത ആഗ്രഹിക്കുന്നുവെങ്കിൽ അത് ഉടൻ തന്നെ പൂർത്തീകരിക്കുമെന്ന് അമിത് ഷാ.  മമത ബാനർജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇങ്ങനെ പറഞ്ഞത്. പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.

  21:6 (IST)

  കോൺഗ്രസിനുള്ളിൽ ലഭിച്ച ബഹുമാനക്കുറവാണ് സിന്ധ്യയുടെ രാജിക്ക് കാരണം: അമിത് ഷാ | ജ്യോതിരാദിത്യ സിന്ധ്യയെയും മധ്യപ്രദേശ് രാഷ്ട്രീയ കലഹത്തെയും കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നിലപാട് വ്യക്തമാക്കി. കോൺഗ്രസിനുള്ളിലെ നേതൃത്വത്തോടുള്ള ബഹുമാനക്കുറവാണ് കലഹങ്ങൾ ഉണ്ടാകാൻ കാരണം. സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉത്തരവാദിത്തമാണ് അത്.

  21:4 (IST)

  തബ് ലിഗ് വിഷയത്തിൽ ആഭ്യന്തരമന്ത്രി | കൊറോണ വൈറസിനെതിരായ പോരാട്ടത്തിനാണ് ഇപ്പോൾ ഞങ്ങളുടെ മുൻഗണന. നിയമം ലംഘിക്കുന്ന ആരെയും സർക്കാർ ഒഴിവാക്കില്ലെന്നും ആഭ്യമന്ത്രമന്ത്രി വ്യക്തമാക്കി.

  21:2 (IST)

  ചൈനയുമായുള്ള പ്രശ്നം ലഘുവായി എടുക്കില്ല: അമിത് ഷാ | ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ‌എസി) വിഷയത്തിൽ ചൈനയുമായുള്ള നിരന്തരമായ പിരിമുറുക്കത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നയം വ്യക്തമാക്കി. 'ഞങ്ങൾ ഈ വിഷയം നിസ്സാരമായി കാണില്ല. മോദി സർക്കാർ ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യില്ല,' 

  21:0 (IST)

  മോദി സർക്കാരിൻറെ 'വോക്കൽ ഫോർ ലോക്കൽ' വിദേശനിക്ഷേപം കുറയ്ക്കില്ല. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ പ്രചോദനം നൽകുമെന്ന് ഉറപ്പുണ്ട്. പ്രതീക്ഷയോടും നയതന്ത്രപരമായും പ്രവർത്തിക്കുന്നവരെ ദൈവം പിന്തുണയ്ക്കുന്നു: ആഭ്യന്തരമന്ത്രി അമിത് ഷാ.

  Amit Shah Interview LIVE: സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ആദ്യമായാണ് മുന്നോക്കക്കാരിലെ പാവങ്ങൾ 10 ശതമാനം സംവരണം ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെറ്റ് വർക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് ചുവടു വെയ്ക്കുന്നതിന്റെ സാഹചര്യത്തിലാണ് അഭിമുഖം. കോവിഡിനെതിരെ ഇന്ത്യ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് ലോകരാജ്യങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.