HOME » NEWS » India »

'ഡൽഹിയെ ലോകോത്തര നിലവാരത്തിലെത്തിച്ചില്ലെങ്കിൽ എന്റെ ചെവിക്ക് പിടിച്ചോളു': വാഗ്ദാനവുമായി അമിത് ഷാ

കള്ളത്തരങ്ങളും പൊള്ള വാഗ്ദാനങ്ങളും നൽകുന്നത് സംബന്ധിച്ച ഒരു സർവേ നടന്നാൽ അതിൽ കെജ്രിവാൾ സർക്കാർ ആദ്യ സ്ഥാനത്തു തന്നെയെത്തുമെന്നാണ് ഷാ വിമർശിക്കുന്നത്.

News18 Malayalam | news18
Updated: January 27, 2020, 11:00 AM IST
'ഡൽഹിയെ ലോകോത്തര നിലവാരത്തിലെത്തിച്ചില്ലെങ്കിൽ എന്റെ ചെവിക്ക് പിടിച്ചോളു': വാഗ്ദാനവുമായി അമിത് ഷാ
Amit Shah
  • News18
  • Last Updated: January 27, 2020, 11:00 AM IST
  • Share this:
ന്യൂഡൽഹി: ബിജെപി അധികാരത്തിലേറിയാൽ ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങിലൊന്നാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വാഗ്ദാനം നടപ്പിലാക്കിയില്ലെങ്കിൽ ആർക്കു വേണെങ്കിലും വന്ന് തന്റെ ചെവിക്ക് പിടിച്ച് ചോദ്യം ചെയ്യാമെന്നും ഷാ കൂട്ടിച്ചേർത്തു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാബര്‍പുരിൽ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ വാക്കുകൾ.

Also Read-'ഷഹീൻ ബാഗ് മുക്ത ഡൽഹിക്കായി താമരയ്ക്ക് വോട്ട് ചെയ്യു': ആഹ്വാനവുമായി അമിത് ഷാ

'15 വർഷത്തോളം നിങ്ങൾ കോണ്‍ഗ്രസിന് അവസരം നൽകി.. അഞ്ച് വർഷം ആപ്പിനും. ഇനി ഞങ്ങൾ അധികാരത്തിലേറിയാൽ ഡൽഹിയെ ഒരു ലോകോത്തര നിലവാരമുള്ള നഗരമാക്കും.. അങ്ങനെ നടന്നില്ലെങ്കിൽ നിങ്ങൾ വന്ന് എന്റെ ചെവിക്ക് പിടിച്ചോളു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ബിജെപി നേതാവ് കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. കേന്ദ്രം കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി തലസ്ഥാനത്ത് നടപ്പിലാക്കാത്ത ആപ്പ് മുഖ്യമന്ത്രിയെ വിമർശിച്ച ഷാ, ഡൽഹി നിവാസികൾക്ക് മികച്ച ആരോഗ്യ പരിപാലന പദ്ധതികളില്ലെന്നും ചൂണ്ടിക്കാട്ടി.

Also Read-ജീവനുള്ള എലിക്കുഞ്ഞിനെ സോസിൽ മുക്കി കഴിച്ച് യുവാവ്: അറപ്പുളവാക്കുന്നുവെന്ന് സോഷ്യൽ മീഡിയ

ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന അമിത് ഷാ, എല്ലാ അവസരങ്ങളിലും കെജ്രിവാളിനെതിരെയും ആപ്പ് സർക്കാരിനെതിരെയും രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കുന്നത്. കള്ളത്തരങ്ങളും പൊള്ള വാഗ്ദാനങ്ങളും നൽകുന്നത് സംബന്ധിച്ച ഒരു സർവേ നടന്നാൽ അതിൽ കെജ്രിവാൾ സർക്കാർ ആദ്യ സ്ഥാനത്തു തന്നെയെത്തുമെന്നാണ് വിമർശിക്കുന്നത്.

ഏതുവിധേനയും ഡൽഹിയിൽ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. താമരയ്ക്ക് വോട്ട് നൽകിയാൽ ഷഹീൻ ബാഗ് എന്നൊന്ന് ഡൽഹിയിൽ  പിന്നെ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ അമിത് ഷാ പറഞ്ഞിരുന്നു.
Published by: Asha Sulfiker
First published: January 27, 2020, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories