HOME » NEWS » India » AMIT SHAH PUSHES FOR BHARAT RATNA FOR SAVARKAR SAYS THOSE OPPOSING MOVE PLAYING WITH NATIONS

News18 Exclusive: 'രാജ്യത്തിനുവേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചു'; സവർക്കർ ഭാരത രത്നയ്ക്ക് അർഹനെന്ന് അമിത് ഷാ

രാജ്യത്തിനുവേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചവരാണ് സവർക്കറുടെ കുടുംബമെന്നും അമിത് ഷാ പറഞ്ഞു

News18 Malayalam | news18-malayalam
Updated: October 17, 2019, 4:38 PM IST
News18 Exclusive: 'രാജ്യത്തിനുവേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചു'; സവർക്കർ ഭാരത രത്നയ്ക്ക് അർഹനെന്ന് അമിത് ഷാ
News18
  • Share this:
സവർക്കർ ഭാരത രത്നയ്ക്ക് അർഹനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനുവേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചവരാണ് സവർക്കറുടെ കുടുംബമെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത്. വീർ സവർക്കറിന് ഭാരത് രത്‌ന നൽകുന്നതിനെ എതിർക്കുന്നവർ “രാജ്യത്തിന്റെ വികാരം മുതലെടുത്തുള്ള കളിയാണ് നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലാണ് സർവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയുടെ കൊലപാതകക്കേസിൽ സവരക്കറിനെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. സർവർക്കർക്ക് ഭാരതരത്ന നൽകുന്നതിനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു.

News18 Exclusive: ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ

'രാജ്യസ്നേഹികളായ സവർക്കറിനെപ്പോലുള്ളവർ വളരെ കുറച്ചുപേർ മാത്രമേയുള്ളൂ, രാജ്യത്തിനായി ത്യാഗങ്ങൾ ചെയ്യുന്ന സവർക്കറിനെപ്പോലുള്ളവരുടെ കുടുംബങ്ങൾ വളരെ കുറവാണ്'- അമിത് ഷാ പറഞ്ഞു. 'രണ്ട് സഹോദരന്മാർ 12 വർഷം ജയിലിൽ കിടന്നതും ഇത്രയും കാലം പരസ്പരം കാണാത്തതുമായ മറ്റൊരു കുടുംബം രാജ്യത്ത് ഇല്ല. ബ്രിട്ടീഷുകാർ ഒന്നിലധികം തവണ സ്വത്ത് തട്ടിയെടുത്ത മറ്റൊരു കുടുംബവും രാജ്യത്ത് ഇല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Exclusive: ഇംഗ്ലീഷിന് പകരം ഹിന്ദി; 'ഭാഷാ' വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമിത് ഷാ

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർ തടവിലാക്കപ്പെട്ട സവർക്കർ ആൻഡമാൻ ദ്വീപിൽ ഒരു ദശകത്തിലേറെക്കാലം ഒറ്റപ്പെട്ട തടവിൽ കഴിഞ്ഞു. ഹിന്ദുത്വത്തെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി നിർവചിച്ചതിന്റെ ധ്രുവീകരണ വ്യക്തിയായി ചിലർ സവർക്കറെ കാണുന്നു, ഇത് പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദു ദേശീയതയുടെ രൂപത്തിൽ വേരുറപ്പിച്ചു. ഭാരതരത്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് മാനദണ്ഡങ്ങൾ പരിശോധിക്കും. സവർക്കറുടെ പാരമ്പര്യം അഭിമാനകരമായ ബഹുമതിക്ക് അർഹമാണെന്ന് വിശ്വസിക്കുന്നതായും അമിത് ഷാ പറഞ്ഞു.
First published: October 17, 2019, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories