• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മമതയെയും ബംഗളിലെ കുടിയേറ്റത്തേയും പിഴുതെറിയുമെന്ന് അമിത് ഷാ


Updated: August 11, 2018, 6:29 PM IST
മമതയെയും ബംഗളിലെ കുടിയേറ്റത്തേയും പിഴുതെറിയുമെന്ന് അമിത് ഷാ
Kolkata: BJP President Amit Shah with BJP Yuva Morcha leader Poonam Mahajan and other leaders being garlanded by the supporters during a public rally in Kolkata on Saturday, August 11, 2018. (PTI Photo/Swapan Mahapatra) (PTI8_11_2018_000113B)

Updated: August 11, 2018, 6:29 PM IST
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററും ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റവും ഉയര്‍ത്തിക്കാട്ടിയാവും പംശ്ചിമബംഗാളില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിടുകയെന്ന് അമിത് ഷാ.

കൊല്‍ക്കത്തയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍.

ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ മമതാ ബാനര്‍ജി സംരക്ഷിക്കുന്നതെന്തിനെന്നും അമിത്ഷാ ചോദിച്ചു. രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ നിലപാടു വ്യക്തമാക്കുന്നില്ല. ഇതിനു പിന്നില്‍ വോട്ടു ബാങ്ക് രാഷ്ട്രീയമാണ്. വോട്ട് ബാങ്കിനെക്കാളും ബി.ജെ.പിക്കു പ്രധാനം രാജ്യമാണ്. നിങ്ങള്‍ക്കു കഴിയുന്നത്രയും എതിര്‍ക്കുക പക്ഷേ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപടികളില്‍നിന്ന് ഒരു പിന്നോട്ടുപോക്കില്ല. ഞങ്ങളെ ജനങ്ങള്‍ കാണാതിരിക്കാന്‍ ബംഗാളി ചാനലുകളുടെ സിഗ്‌നലുകള്‍ താഴ്ത്തുകയാണ്. ബിജെപിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ബംഗാളിലെ ഓരോ ജില്ലകളിലും കടന്നു ചെല്ലും. തൃണമൂലിനെ പുറത്താക്കും അമിത് ഷാ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൗരത്വ റജിസ്റ്ററിനെ എതിര്‍ക്കുകയാണ്. നേരത്തേ ബംഗാളിലെ തെരുവുകളില്‍ എല്ലാ ദിവസവും രവീന്ദ്ര സംഗീതമായിരുന്നു കേട്ടിരുന്നത്. പക്ഷേ ഇപ്പോള്‍ സ്‌ഫോടന ശബ്ദമാണ് ഉണ്ടാകുന്നത്. ബംഗ്ലദേശി കുടിയേറ്റക്കാരെ എന്തിനാണു പിന്തുണയ്ക്കുന്നതെന്നു മമതാ ബാനര്‍ജി വ്യക്തമാക്കണം.

പാര്‍ട്ടി സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മസ്ഥലമായ ബംഗാളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു 19 സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരം കയ്യാളുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

 
First published: August 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍