COVID 19 | മുന്നണിപ്പോരാളികളെ അഭിവാദ്യം ചെയ്ത് അമിത് ഷാ; നിസ്വാർത്ഥസേവനമെന്ന് ആഭ്യന്തരമന്ത്രി

#ThankYouCoronaWarriors എന്ന ഹാഷ് ടാഗിൽ തന്നോടൊപ്പം ചേരാനും ആഭ്യന്തരമന്ത്രി സോഷ്യൽ മീഡിയയെ ആഹ്വാനം ചെയ്തു.

News18 Malayalam | news18
Updated: April 8, 2020, 9:33 PM IST
COVID 19 |  മുന്നണിപ്പോരാളികളെ അഭിവാദ്യം ചെയ്ത് അമിത് ഷാ; നിസ്വാർത്ഥസേവനമെന്ന് ആഭ്യന്തരമന്ത്രി
അമിത് ഷാ
  • News18
  • Last Updated: April 8, 2020, 9:33 PM IST
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിക്ക് എതിരെ പോരാടുന്നവർക്ക് അഭിവാദ്യം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ പൊരുതുന്നതെന്ന് അമിത് ഷാ പറഞ്ഞു. ട്വീറ്റിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

മനുഷ്യത്വത്തിന്റെ നല്ല ഭാവിക്കു വേണ്ടിയാണ് ഈ പോരാട്ടം. കൊറോണയ്ക്കെതിരായ പോരാളികളാണ് ഈ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. അവരുടെ നിസ്വാർതഥ സേവനത്തിന് അഭിവാദ്യം അർപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

You may also like:കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ; ആരോഗ്യമന്ത്രിയെ വാഴ്ത്തിപ്പാടി സംവിധായകൻ പ്രിയദർശൻ‍ [NEWS]വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കൽ 24 മണിക്കൂറും [NEWS]'മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പക'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
[NEWS]


#ThankYouCoronaWarriors എന്ന ഹാഷ് ടാഗിൽ തന്നോടൊപ്പം ചേരാനും ആഭ്യന്തരമന്ത്രി സോഷ്യൽ മീഡിയയെ ആഹ്വാനം ചെയ്തു. ഈ ബുദ്ധിമുട്ടേറിയ കാലത്ത് ആരോഗ്യപ്രവർത്തകർ കാഴ്ചവെച്ച ധൈര്യത്തെയും നിസ്വാർത്ഥതയെയും ഇന്ത്യ എക്കാലത്തും ഓർമിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, പൊലീസ്, അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നവർ, ബാങ്ക് ഉദ്യോഗസ്ഥർ, സർക്കാർ ജോലിക്കാർ എന്നിവരെല്ലാം ആളുകൾ സുരക്ഷിതരായി ഇരിക്കുന്നതിനു വേണ്ടി വലിയ റിസ്കാണ് ഏറ്റെടുക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

 



അതേസമയം, രാജ്യത്ത് കോവിഡ് 19 പോസിറ്റീവ് കേസുകൾ 5194 ആയി. ഇതുവരെ 149 പേരാണ് കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചത്.

First published: April 8, 2020, 9:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading