ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.
സുപ്രീംകോടതി വിധി അനുസരിച്ച് അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്ക് ലഭിക്കും. രാമക്ഷേത്രം പണിയുന്നതിനായി ഇത് ഉപയോഗിക്കാം. പകരമായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ നൽകണം. സംസ്ഥാനസർക്കാരോ കേന്ദ്രസർക്കാരോ വേണം ഉചിതമായ സ്ഥലത്ത് ഭൂമി കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്.
Ayodhya Verdict LIVE: തർക്കഭൂമി ഹിന്ദുക്കൾക്ക്; പകരം 5 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന്
ആർട്ടിക്കിൾ 142 അനുസരിച്ച്, നിർമോഹി അഘാഡയ്ക്കും പ്രാതിനിധ്യം ലഭിക്കും. മൂന്നു മാസത്തിനുള്ളിൽ ട്രസ്റ്റ് രൂപീകരിക്കണം. ക്ഷേത്രത്തിന്റെ നിർമാണം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ ആയിരിക്കും. ട്രസ്റ്റ് രൂപീകരിക്കുന്നതു വരെ തർക്ക ഭൂമി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള സ്വീകർത്താവിൽ നിക്ഷിപ്തമായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.