'പാക് അധീന കശ്മീരും ചൈനീസ് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം'; കശ്മിരീന് വേണ്ടി ജീവൻ നൽകാനും തയാറെന്ന് അമിത് ഷാ
കശ്മീർ ആഭ്യന്തര വിഷയമാണോയെന്നു ചോദിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അബദ്ധത്തിൽ ചാടി
news18
Updated: August 6, 2019, 3:28 PM IST

amit-shah-new
- News18
- Last Updated: August 6, 2019, 3:28 PM IST
ന്യൂഡൽഹി: പാക് അധീന കശ്മീരും ചൈനീസ് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിനുവേണ്ടി ജീവൻ നൽകാനും തയാറാണെന്ന് കശ്മീർ വിഭജന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഏകപക്ഷീയമായി പിൻവലിക്കാൻ കഴിയാത്ത 370 ാം വകുപ്പ് പിൻവലിച്ചുകൊണ്ട് ഗുരുതര തെറ്റാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കശ്മീർ വിഭജന ബിൽ ലോക്സഭയെയും ബഹളത്തിൽ മുക്കി. ഭരണഘടനാ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയതായും കോൺഗ്രസ് ആരോപിച്ചു. ഏതു ഭരണഘടനാ ചട്ടമാണ് ലംഘിച്ചതെന്ന മറുചോദ്യവുമായി എഴുന്നേറ്റ ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷമായ മറുപടിയാണ് നൽകിയത്. കശ്മീരിനായി ജീവൻ നൽകാനും തയാറാണ്. ഒരു ഭരണഘടനാ ലംഘനവും ഉണ്ടായിട്ടില്ല. പ്രത്യേകാവകാശ നിയമം ഭേദഗതി ചെയ്യാൻ രാഷ്ട്രപതിക്കുള്ള അവകാശം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് അമിത് ഷാ പറഞ്ഞു.
പാക് അധീന കശ്മീരും ചൈനീസ് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയെന്ന് അമിത് ഷാ ആവർത്തിച്ചു. കശ്മീർ ആഭ്യന്തര വിഷയമാണോയെന്നു ചോദിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അബദ്ധത്തിൽ ചാടി. കശ്മീർ ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യമാണെന്നും യുഎൻ ഇടപെടലാണോ കോണ്ഗ്രസ് ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. ഇതോടെ അധീർ രഞ്ജൻ നിലപാട് മയപ്പെടുത്തി.
ലോക് സഭയിലെ അംഗമായ ഫാറൂഖ് അബ്ദുല്ലയെ കാണാനില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഡി എം കെ നേതാവ് ദയാനിധിമാരൻ ചൂണ്ടിക്കാട്ടി. സ്പീക്കർ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിലൂടെ രാജ്യത്തിൻറെ ഫെഡറൽ സംവിധാനം തന്നെ തകരാറിൽ ആയതായി കോൺഗ്രസ് കുറ്റപ്പെടുത്തി. കാശ്മീരിന് ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ഉണ്ടാവുമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.