HOME » NEWS » India » AMIT SHAH SAYS LYNCHINGS HAVE NOT INCREASED UNDER MODI GOVT RV

News 18 Exclusive: മോദി സർക്കാരിന്റെ കാലത്ത് ആൾക്കൂട്ടക്കൊല വർധിച്ചിട്ടില്ലെന്ന് അമിത് ഷാ

ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചത്

News18 Malayalam | news18
Updated: October 17, 2019, 11:57 AM IST
News 18 Exclusive: മോദി സർക്കാരിന്റെ കാലത്ത് ആൾക്കൂട്ടക്കൊല വർധിച്ചിട്ടില്ലെന്ന് അമിത് ഷാ
News18
  • News18
  • Last Updated: October 17, 2019, 11:57 AM IST
  • Share this:
ന്യൂഡൽഹി: ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ വർധിച്ചിട്ടുണ്ടെന്നത് നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തിൽ പ്രത്യേക ലക്ഷ്യത്തോടയെുളള പ്രചാരണം നടക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

“ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ, അതിനായി 302ാം വകുപ്പുണ്ട്. ഇത് എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. ബിജെപി സർക്കാരുകൾ ഇത്തരം കാര്യങ്ങൾ അന്വേഷിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ, നിങ്ങൾക്കത് ഒരു രാഷ്ട്രീയ മുഖം നൽകാനോ അല്ലെങ്കിൽ ഇത് ഒരു സാമൂഹിക തിന്മയായി മനസ്സിലാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സമൂഹമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്''- ഷാ പറഞ്ഞു.

Also Read- മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ

അടുത്ത കാലത്തായി രാജ്യത്തുടനീളം നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇവയെല്ലാം പശു കശാപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരത് മാതാ കി ജയ് അല്ലെങ്കിൽ ജയ് ശ്രീ റാം എന്ന് ചൊല്ലാത്തതിന്റെ പേരിൽ മുസ്ലിം സമുദായ അംഗങ്ങളെയും ഉപദ്രവിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വർധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, ആൾക്കൂട്ട കൊലപാതകങ്ങൾ തടയാനായി ഒരു നിയമനിർമ്മാണം നടത്താൻ സുപ്രീം കോടതി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു, എന്നാൽ ഇതുവരെ അത് യാഥാർത്ഥ്യമായിട്ടില്ല. ഇത് കൈകാര്യം ചെയ്യുന്നതിന് ഇതിനകം തന്നെ നിയമങ്ങളുണ്ടെന്നും ബോധവൽക്കരണം നടത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.“നിയമങ്ങളുണ്ട്, ഇക്കാര്യം ശരിയായി അന്വേഷിച്ച് ആ നിയമങ്ങൾ പ്രയോഗിക്കേണ്ടതുണ്ട്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ ഒരു ഉപദേശം നൽകിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

Also Read- മഹാരാഷ്ട്രയിൽ‌ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ കഴിയും: അമിത് ഷാ

ആൾക്കൂട്ട കൊലകൾ ഈ സർക്കാരിനു കീഴിലുള്ള ഒരു പ്രതിഭാസമല്ലെന്ന് അവകാശപ്പെടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി, ഇത്തരം കൊലപാതകങ്ങൾ നേരിടാൻ രൂപീകരിച്ച സമിതിയുടെ തലവൻ കൂടിയാണ്. ഇത്തരം ക്രമസമാധാന സാഹചര്യങ്ങൾക്ക് രാഷ്ട്രീയ നിറം നൽകുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തുന്നു.

വർധിച്ചുവരുന്ന ഇത്തരം കേസുകളെക്കുറിച്ച് അടുത്തിടെ 49 പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്ത് എഴുതിയിരുന്നു. ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്തിന്റെ വിജയദശമി പ്രസംഗത്തിലും ഈ വിഷയം ഉൾപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ‘ആൾ‌ക്കൂട്ട കൊല’ എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല. ഇത് പാശ്ചാത്യ ആശയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Also Read- ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: അമിത് ഷാ

സർക്കാരിനും ആൾക്കൂട്ട കൊലകൾക്കും ബന്ധമില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, ഈ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിലൂടെ പ്രശ്ന പരിഹാരം സാധ്യമാണെന്നും പറഞ്ഞു. ''ബിജെപി സർക്കാരിന് കീഴിൽ ആൾക്കൂട്ടക്കൊലകൾ വർധിച്ചിട്ടില്ല. എന്നാൽ ഇതിനെക്കുറിച്ച് ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രചാരണം സൃഷ്ടിക്കപ്പെടുന്നു. ”- അമിത് ഷാ പറഞ്ഞു. “ഗ്രാമങ്ങളിലും മറ്റും കവർച്ചക്കാരെ ആളുകൾ കൊള്ളയടിക്കുന്നതും അവരെ മർദിച്ച് കൊല്ലുന്നതും മുൻകാലങ്ങളിലും സംഭവിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ‌ ഇത്തരം സംഭവങ്ങൾക്ക് പ്രത്യേക നിറം നൽകി പ്രചരിപ്പിക്കുകയാണ് ”- അമിത് ഷാ കൂട്ടിച്ചേർത്തു.

Also Read- 'ഡൽഹിയിൽ കെജരിവാളിനെ നേരിടാൻ തന്ത്രത്തിൽ മാറ്റം വരുത്തും'

ആൾക്കൂട്ട കൊലപാതകങ്ങളിലെ ഇരകളിൽ ഭൂരിഭാഗവും മുസ്ല‌ിങ്ങളോ ദലിതരോ ആണല്ലോ എന്ന ചോദ്യത്തിന്- “അത് അങ്ങനെയല്ല. ഏറ്റവും ഒടുവിൽ‌ നടന്ന സംഭവങ്ങളുടെ വിശകലനം നിങ്ങൾക്ക് പരിശോധിക്കാം. ഇത്തരം സംഭവങ്ങളിലെല്ലാം ഇരകൾ പാവപ്പെട്ടവരാണ് ” എന്നായിരുന്നു മറുപടി.

First published: October 17, 2019, 11:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories