ഗുവാഹത്തി: 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നൂറിൽ കൂടതൽ സീറ്റുകളിൽ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോൺഗ്രസിന് നിലവിലെ സീറ്റുപോലും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആസാമിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടെന്നും ലോക്‌സഭയിൽ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും നിലനിർത്താൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് നിഷേധാത്മക മനോഭാവമാണെന്നും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Also Read-പുതിയ പാര്‍ലമെന്‍റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ
“കോൺഗ്രസിന് നിഷേധാത്മക മനോഭാവമുണ്ട്. മേയ് 28 ന് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. എന്നാൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോൺഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം ചെയ്യുകയാണ്,” അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർമാരേക്കാൾ അതാത് മുഖ്യമന്ത്രിമാരും സോണിയയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളുമാണ് പുതിയ നിയമസഭാ മന്ദിരങ്ങൾക്ക് തറക്കല്ലിട്ടതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amith Shah, PM narendra modi