പുതിയ ബംഗ്ലാവിലേക്ക് താമസം മാറ്റി അമിത് ഷാ; ഇനി താമസം വാജ്പേയിയുടെ വീട്ടിൽ

ജൂണിൽ ഈ വീട് സന്ദർശിച്ച അമിത് ഷാ ചില മാറ്റങ്ങൾ പറയുകയും അതിനനുസരിച്ച് വീട്ടിൽ നവീകരണപ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തിരുന്നു.

news18
Updated: August 27, 2019, 7:41 PM IST
പുതിയ ബംഗ്ലാവിലേക്ക് താമസം മാറ്റി അമിത് ഷാ; ഇനി താമസം വാജ്പേയിയുടെ വീട്ടിൽ
ജൂണിൽ ഈ വീട് സന്ദർശിച്ച അമിത് ഷാ ചില മാറ്റങ്ങൾ പറയുകയും അതിനനുസരിച്ച് വീട്ടിൽ നവീകരണപ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തിരുന്നു.
  • News18
  • Last Updated: August 27, 2019, 7:41 PM IST
  • Share this:
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച തന്‍റെ പുതിയ വസതിയിലേക്ക് താമസം മാറ്റി. ന്യൂഡൽഹിയിലെ കൃഷ്ണ മേനോൻ മാർഗിലെ 6A ബംഗ്ലാവിലേക്കാണ് താമസം മാറ്റിയത്. നേരത്തെ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വസതി ആയിരുന്നു ഇത്. അക്ബർ റോഡിലെ 11 ആം നമ്പർ വസതിയിൽ നിന്നാണ് അമിത് ഷാ പുതിയ ഭവനത്തിലേക്ക് എത്തുന്നത്. അതേസമയം, ഈ വസതിയിൽ ഇനിമുതൽ പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി താമസിക്കും.

2004ൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്തായതിനു പിന്നാലെ ആയിരുന്നു വാജ്പേയി കൃഷ്ണ മേനോൻ നഗറിലെ വീട്ടിലേക്ക് താമസം മാറ്റിയത്. കുടുംബത്തിനൊപ്പം 14 വർഷത്തോളം അദ്ദേഹം അവിടെ താമസിച്ചു. വാജ്പേയിയുടെ മരണത്തിനു ശേഷം കഴിഞ്ഞവർഷം നവംബറിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ വീടു ഒഴിവാക്കി പോയിരുന്നു.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു; ആസ്പദമാക്കുന്നത് മലയാളിമാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

ജൂണിൽ ഈ വീട് സന്ദർശിച്ച അമിത് ഷാ ചില മാറ്റങ്ങൾ പറയുകയും അതിനനുസരിച്ച് വീട്ടിൽ നവീകരണപ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. വാജ്പേയി ഈ വീട്ടിലേക്ക് മാറിയപ്പോൾ എട്ട് എന്നുള്ള മുൻസിപ്പൽ നമ്പർ 6-A ആയി മാറ്റിയിരുന്നു. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടു പിന്നാലെ നേതാക്കളുടെ മരണത്തിനു ശേഷം അവർ ഉപയോഗിച്ചിരുന്ന സർക്കാർ ബംഗ്ലാവ് സ്മാരകമാക്കി മാറ്റാൻ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.

മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ഓർമ്മയ്ക്കായി 'സദൈവ് അടൽ' എന്ന സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.

First published: August 27, 2019, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading