നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബിജെപി നേതാവിന്റെ അമ്മയുടെ മരണത്തില്‍ തൃണമൂലിനെ വിമര്‍ശിച്ച് അമിത് ഷാ

    ബിജെപി നേതാവിന്റെ അമ്മയുടെ മരണത്തില്‍ തൃണമൂലിനെ വിമര്‍ശിച്ച് അമിത് ഷാ

    മജുംദാറിന്റെ കുടുംബത്തിന്റെ വേദനയും മുറിവുകളും മമത ദീദിയെ ദീര്‍ഘനാള്‍ വേട്ടയാടും. നാളെ അക്രമരഹിതമായ ബംഗാളിന് വേണ്ടി പോരാടും

    Amit Shah

    Amit Shah

    • Share this:
      ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകയുടെ 85 കാരിയായ അമ്മ ഷോവ മജുംദാറിന്റെ നിര്യാണത്തില്‍ ബിജെപി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനം ഇത്തരത്തിലുള്ള ആക്രമണത്തിനെ എതിര്‍ക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ മജുംദാറിന്റെ കുടുംബത്തിന്റെ വേദന വേട്ടായാടുമെന്നും അമിത് ഷാ പറഞ്ഞു.

      'മജുംദാറിന്റെ കുടുംബത്തിന്റെ വേദനയും മുറിവുകളും മമത ദീദിയെ ദീര്‍ഘനാള്‍ വേട്ടയാടും. നാളെ അക്രമരഹിതമായ ബംഗാളിന് വേണ്ടി പോരാടും. ഞങ്ങളുടെ അമ്മമാര്‍ക്കും സഹൗദരിമാര്‍ക്കും സുരക്ഷിതമായ സംസ്ഥാനത്തിനു വേണ്ടി ബംഗാള്‍ പോരാടും.' തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മരിച്ച ഷോവ മജുംദാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

      ബിജെപി പ്രവര്‍ത്തകയുടെ അമ്മയായതിനാല്‍ മജുംദാറിന് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അവരുടെ ത്യാഗം എന്നെന്നേക്കുമായി ഓര്‍മ്മിക്കപ്പെടുമെന്നും ബിജെപി പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു. അമ്മമാരുടെയും പെണ്‍മക്കളുടെയും സുരക്ഷയ്ക്കായി ബിജെപി പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ നിതം പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രായമായ സ്ത്രീക്ക് പരിക്കേറ്റിരുന്നതായി ബിജെപി അവകാശപ്പട്ടിരുന്നു. ഫെബ്രുവരിയിലായിരുന്നു സംഭവം.

      അതേസമയം ഹത്രാസ് സംഭവം ഉയര്‍ത്തിയായിരുന്നു മമത അമിത് ഷായെ നേരിട്ടത്. ഹത്രസില്‍ അമിത് ഷാ എന്ടുകൊണ്ടാണ് മൗനം പാലിച്ചതെന്നായിരുന്നു മമതയുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ മരണത്തിന് പിന്നിലെ യഥാര്‍ഥ് കാരണം എന്താണെന്ന് അറിയില്ലെന്നും മമത വ്യാക്തമാക്കി.

      'സഹോദരി എങ്ങനെയാണ് മരിച്ചതെന്ന് എനിക്ക് അറിയില്ല. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഞങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എതിരെയുള്ള ആക്രമണങ്ങളെ ഞങ്ങള്‍ ഒരിക്കലും പിന്തുണച്ചിട്ടില്ല. എന്നാല്‍ ബിജെപി ഈ വിഷയം രാഷ്ട്രീയ വത്കരിക്കുകയാണ്. അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്യുന്നു. അതേസമയം ഹത്രാസില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ അയാള്‍ എന്തിനാണ് മൗനം പാലിച്ചത്'ബാനര്‍ജി പറഞ്ഞു.

      You May Also Like- West Bengal elections 2021 | തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാൻ പോകുന്നത് വലിയ ഒരു 'രസഗുള'; പരിഹാസവുമായി മമതാ ബാനർജി

      പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടുചെയ്ത 30 മണ്ഡലങ്ങളില്‍ 26ലും ബിജെപി വിജയിക്കുമെന്ന് അകാശവുമായി അമിത് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു. ആസാമില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 സീറ്റുകളില്‍ 37 സീറ്റുകളും ബിെജപി സ്വന്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെയും ആസാമിലെയും ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ സമാപിച്ചിരുന്നു. 'ഞങ്ങള്‍ക്ക് വോട്ടു ചെയ്തതിന് രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ തോതില്‍ വോട്ടെടുപ്പ് നടന്നത് ജനങ്ങള്‍ക്കിടയിലെ ആവേശം സൂചിപ്പിക്കുന്നതാണ്'- അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.

      Also Read-സാരി മാന്യതയുടെ പ്രതീകം': 'കാലുകൾ' പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ്

      ബൂത്ത് ലെവലില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ 30 സീറ്റുകളില്‍ 26 സീറ്റുകളില്‍ വിജയിക്കുമെന്ന് പറയാന്‍ കഴിയുമെന്ന് അമിത് ഷാ വ്യക്തമാക്കി. ആസാമില്‍ 47 സീറ്റുകളില്‍ 37 സീറ്റുകള്‍ വിജയിക്കുമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
      Published by:Anuraj GR
      First published:
      )}