ജാതി, സ്വജനപക്ഷപാതം, പ്രീണനം തുടങ്ങിയ മൂന്ന് രാഷ്ട്രീയ തിന്മകളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഈ 'മൂന്ന് ദുഃഖങ്ങളും' ഒരിക്കലും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് മാഞ്ഞുപോകില്ലെന്ന് തോന്നിയ ഒരു സമയം 1960കളിൽ ഉണ്ടായിരുന്നുവെന്നും ഷാ പറഞ്ഞു.
''വർഷങ്ങൾക്കുശേഷമാണ് രാജ്യത്ത് നിന്ന് ഈ ദുഷ്പ്രവൃത്തികളെ നീക്കം ചെയ്തത്. 1965-66ന് ശേഷം, ഈ കാര്യങ്ങൾ രാഷ്ട്രീയത്തിൽ വേരൂന്നിയതായി തോന്നുന്നു”- 1967ലെ പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്ന് മകൾ ഇന്ദിരാഗാന്ധിയിലേക്ക് കോൺഗ്രസ് അധികാരങ്ങൾ കൈമാറിയതിനെ കുറിച്ച് ഷാ പറഞ്ഞു.
Also Read- മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ
“എന്നാൽ 2014 മുതൽ 2019 വരെ ഇതിൽ നിന്നെല്ലാം ഒരു പരിധിവരെ മാറാൻ രാജ്യത്തിന് കഴിഞ്ഞുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസ്ഥാനത്തെ ‘ജാട്ട് vs ജാട്ട് ഇതര’ പോരാട്ടത്തെകുറിച്ചു സംസാരിച്ച ഷാ പറഞ്ഞു, “കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിൽ സമ്പൂർണമായ മാറ്റം വന്നു. . ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ പ്രക്രിയകളെയും ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ നേട്ടം ജാതീയത, സ്വജനപക്ഷപാതം, പ്രീണനം എന്നിവയിൽ നിന്ന് മുക്തി നേടിയതാണ്''.
Also Read- മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മോദി ഹരിയാനയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ സാമ്പത്തിക സഹായം നൽകി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾക്ക് കീഴിൽ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഹരിയാനയിൽ തങ്ങളുടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Also Read- മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ കഴിയും: അമിത് ഷാ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Arvind kejriwal, Bihar, Delhi, Interview, Network 18, Rahul Joshi