• HOME
  • »
  • NEWS
  • »
  • india
  • »
  • റോഡ്ഷോയ്ക്കിടെ അമിത് ഷാ വാഹനത്തിൽനിന്ന് വീണു

റോഡ്ഷോയ്ക്കിടെ അമിത് ഷാ വാഹനത്തിൽനിന്ന് വീണു

  • Last Updated :
  • Share this:
    അശോക് നഗർ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ബിജെപി അധ്യക്ഷൻ അമിത് ഷാ വാഹനത്തിൽനിന്ന് വീണു. തൊട്ടടുത്ത് നിന്ന് അംഗരക്ഷകൻ പെട്ടെന്ന് പിടിച്ചതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപെട്ടു. മധ്യപ്രദേശിലെ അശോക് നഗറിലെ തുൾസി പാർക്കിൽവെച്ചായിരുന്നു സംഭവം. നവംബർ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മധ്യപ്രദേശിലെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തുവരികയാണ് അമിത് ഷാ. അതിനിടെയാണ് റോഡ് ഷോയ്ക്കിടെ കാൽ വഴുതി വാഹനത്തിൽനിന്ന് വീണുപോയത്. എന്നാൽ അമിത് ഷായ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതിനുശേഷം ശിവപുരി ജില്ലയിൽ പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.

    ക​ർ​ണാ​ട​ക​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 25 മരണം

    മധ്യപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11നാണ് വോട്ടെണ്ണൽ. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അഭിപ്രായ സർവേകളിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
    First published: