• HOME
  • »
  • NEWS
  • »
  • india
  • »
  • അണികൾക്കൊപ്പം ആഘോഷമായി എത്തി അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അണികൾക്കൊപ്പം ആഘോഷമായി എത്തി അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഗുജറാത്തിലെ ഗാന്ധിനഗറിൽ എൻ.ഡി.എയുടെ കരുത്തുകാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിർദേശ പത്രികാ സമർപ്പണം.

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിൽ എൻ.ഡി.എയുടെ കരുത്തുകാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിർദേശ പത്രികാ സമർപ്പണം. നേതാക്കൾക്കൊപ്പം ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ ആയാണ് അമിത് ഷാ ഗാന്ധിനഗറിൽ പത്രിക നല്കാൻ എത്തിയത്. എന്നാൽ, ബി.ജെ.പി സ്ഥാപകനേതാവും സിറ്റിംഗ് എംപിയുമായ എൽകെ അദ്വാനിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.

    രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ ബിജെപി നേതാക്കൾ ശിവസേന തലവൻ ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ, എൽ.ജെ.പി സ്ഥാപകൻ രാംവിലാസ് പാസ്വാൻ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ എന്നിവർക്കൊപ്പമാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അമിത് ഷാ എത്തിയത്.

    നേതാക്കളെയും പ്രവർത്തകരെയും കൊണ്ട് സമ്പന്നമായിരുന്നു ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പത്രികാ സമർപ്പണം. സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരുന്നു അമിത് ഷാ പൊതുപൊതു യോഗ വേദിയിലേക്ക് എത്തിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ എൻ.ഡി.എ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലെ രാഷ്രീയനേതാക്കളുടെ ഭാഷയാണ് കോൺഗ്രസുകാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    വിഡ്ഢി സർക്കാരാണ് പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്; മോദിയെ വിമർശിച്ച് ചിദംബരം

    തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷം നേതാക്കൾക്കൊപ്പം എത്തി അമിത് ഷാ പത്രിക സമർപ്പിച്ചു. അതേസമയം, ബി.ജെ.പി സ്ഥാപക നേതാവ് എൽ.കെ അദ്വാനി പത്രികാസമർപ്പണത്തിനു എത്തിയിരുന്നില്ല.1998മുതൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി പാർലമെന്‍റിൽ എത്തിയിരുന്നത് അമിത് ഷാ ആയിരുന്നു. നേരത്തെ സീറ്റ് നിഷേധിച്ച കാര്യം മുതിർന്ന നേതാക്കൾ അറിയിക്കാത്തതിൽ അദ്വാനിക്ക് അതൃപ്തി ഉണ്ടായിരുന്നു.

    First published: