HOME » NEWS » India »

വർഗീയസംഘർഷം: ഡൽഹി പൊലീസ് മേധാവിയെ അമിത് ഷാ വിളിച്ചുവരുത്തി

ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്

news18
Updated: July 3, 2019, 4:30 PM IST
വർഗീയസംഘർഷം: ഡൽഹി പൊലീസ് മേധാവിയെ അമിത് ഷാ വിളിച്ചുവരുത്തി
Amit Shah
  • News18
  • Last Updated: July 3, 2019, 4:30 PM IST
  • Share this:
ന്യൂഡൽഹി: ചാന്ദിനി ചൗക്കിന് സമീപം വർഗീയസംഘര്‍ഷമുണ്ടായതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൊലീസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ നിലവിലെ സ്ഥിതിഗതികള്‍ അമിത് ഷാ വിലയിരുത്തി. ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആരാധനാലയം തകർക്കുന്ന നിലയിലേക്ക് എത്തുകയായിരുന്നു. വീടിന് മുന്നിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിലേക്ക് എത്തിയത്. ഇതേത്തുടർന്ന് നടന്ന സംഘർഷത്തിൽ ഒരു വീടും ആരാധനാലയവും തകർക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

സംഘർഷം വർഗീയ കലാപമായി മാറിയതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെട്ടത്. പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ മന്ത്രി മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സാഹചര്യം വിലയിരുത്തി. മന്ത്രിയുടെ നിർദേശപ്രകാരം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധസൈനികരെയും കലാപമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
First published: July 3, 2019, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories