മുംബൈ: വാക്പോരുകൾക്ക് ഒടുവിൽ ഒറ്റയ്ക്ക് തന്നെ അങ്കം കുറിക്കാൻ തയ്യാറായി ബി ജെ പി. വരുന്ന മഹാരാഷ്ട്ര നിയമസഭാ
തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാകൂ എന്നുള്ള നിർദ്ദേശമാണ് അമിത് ഷാ സംസ്ഥാനത്തെ ബി ജെ പിക്ക് നൽകിയിരിക്കുന്നത്. ബി ജെ പിയും ശിവസേനയും തമ്മിലുള്ള വിള്ളൽ കൂടുതൽ ആഴമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പുതിയ നിർദ്ദേശം.
ലാത്തൂരിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അമിത് ഷാ പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയത്. എന്തെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാക്കുകയാണെങ്കിൽ അത് നമ്മുടെ സഖ്യകക്ഷിക്ക് ആയിരിക്കും ഏറ്റവുമധികം പ്രയോജനപ്പെടുക. ശിവസേനയുമൊത്തുള്ള സഖ്യം ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട. ഒറ്റയ്ക്ക് പോരാടാൻ തയ്യാറായിക്കൊള്ളുക. അമിത് ഷാ പ്രവർത്തകരോടായി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ 40 സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടേത് അഹങ്കാരം നിറഞ്ഞ നിലപാടാണെന്ന് പറഞ്ഞ സേനയോടൊപ്പം ഒത്തുപോകേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ബി ജെ പി നൽകുന്നത്. നിങ്ങൾക്ക് ഹിന്ദുത്വ വാദികളെ ആവശ്യമില്ല. ഈ പ്രസ്താവനയോടെ നിങ്ങൾ തെളിയിക്കുന്നത്, നിങ്ങൾക്ക് സഖ്യം ഇലക്ട്രോണിക്
വോട്ടിങ് മെഷീനുമായിട്ടാണ് എന്നായിരുന്നു ശിവസേന പറഞ്ഞത്.
സ്വന്തം ഭൂമി വീതിച്ച് നൽകി; നിയാസ് 20 കുടുംബങ്ങൾക്ക് കിടപ്പാടം നൽകി
സിപിഎം ബിജെപി സംഘർഷം പാർലമെന്റിലും
ശിവസേനയുടെ മുഖപത്രമായ സാംനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിച്ചു തുടങ്ങിയിട്ടുണ്ട്. "കഴിഞ്ഞവർഷം രാജ്യത്ത് ഒരു കോടി ഒമ്പതു ലക്ഷം യുവാക്കൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു. യുവജനങ്ങളുടെ കൈകളാണ് നിങ്ങളെ അധികാരത്തിൽ എത്തിച്ചത്. എന്നാൽ, ഇന്ന് അവർ നിങ്ങളെ വലിച്ചു താഴെയിടാൻ കൊതിക്കുകയാണ്." - സാംനയുടെ എഡിറ്റോറിയലിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ്.
ശിവസേനയും ബി ജെ പിയും മഹാരാഷ്ട്ര നിയമസഭയിൽ ഘടകകക്ഷികളാണ്. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി ഇരു കക്ഷികളും സ്വരചേർച്ചയിലല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഇരു പാർട്ടികളും പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maharashtra Shiv Sena, Shiv sena, Shiv Sena Calls BJP 'Arrogant', Shivsena