തെരഞ്ഞെടുപ്പിന് കേളികൊട്ടുണർന്നതോടെ ആക്രമിച്ചും പ്രത്യാക്രമണം നടത്തിയും മുന്നേറുകയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. 'OROP എന്നത് ഞങ്ങളെ സംബന്ധിച്ച് പട്ടാളക്കാരുടെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയാണെങ്കിൽ, കോൺഗ്രസിനെ സംബന്ധിച്ച് ഓൺലി രാഹുൽ, ഓൺലി പ്രിയങ്ക ആണ്- അമിത് ഷാ പറഞ്ഞു. ഉനയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസിനേയും രാഹുല്‍ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും അമിത് ഷാ പരിഹസിച്ചത്.
#NewsAlert – For us, OROP refers to 'One Rank, One Pension' for the welfare of Army jawans. For @INCIndia, it is ‘Only Rahul, Only Priyanka’, says BJP President @AmitShah. | #BattlOf2019 pic.twitter.com/zdKkSONizM
— News18 (@CNNnews18) January 28, 2019
കഴിഞ്ഞ എഴുപത് വര്‍ഷമായി രാജ്യത്തെ സേനാവിഭാഗത്തെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് സേനാവിഭാഗത്തിലെ ഒരേ റാങ്കിലുള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ അനുവദിച്ചത്. കോണ്‍ഗ്രസും അതേ OROP നടപ്പാക്കുന്നുണ്ട്. പക്ഷേ കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് 'ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക' ആണ്- അമിത് ഷാ പറഞ്ഞു.
കൊല്ലത്ത് കെ.എൻ. ബാലഗോപാൽ വരുമോ?
എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതല ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ ആഴ്ചയാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇതിനെതിരെ രൂക്ഷമായ ആക്രമണം ഇതുവരെ ബിജെപി നടത്തിയിരുന്നില്ല. എന്നാൽ ഇന്നത്തെ അമിത് ഷായുടെ പരാമർശം വരുംദിവസങ്ങളിൽ കോൺഗ്രസിനെതിരെ ശക്തമായി ആഞ്ഞടിക്കാനാണ് പാർട്ടിയുടെ നീക്കം എന്നതിന്‍റെ സൂചനയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah trolls, Congress, OROP of army jawans, അമിത് ഷാ, കോൺഗ്രസ്