നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അമിത് ഷായുടെ OROPന് മറുപടിയുമായി ഒമർ അബ്ദുള്ളയുടെ ODOMOS പ്രയോഗം

    അമിത് ഷായുടെ OROPന് മറുപടിയുമായി ഒമർ അബ്ദുള്ളയുടെ ODOMOS പ്രയോഗം

    ഒമർ അബ്ദുള്ള

    ഒമർ അബ്ദുള്ള

    • News18
    • Last Updated :
    • Share this:
      ശ്രീനിഗർ: ബിജെപി അധ്യക്ഷൻ അമിത് ഷാ കോൺഗ്രസിനെ ട്രോളിക്കൊണ്ട് നടത്തിയ OROPന് മറുപടിയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഇപ്പോൾ രാജ്യം നേരിടുന്നത് ODOMOS എന്ന അവസ്ഥയാണെന്നാണ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. ODOMOS എന്നാൽ ഓവർ ഡോസ് ഓഫ് ഓൺലി മോഡി ഓൺലി ഷാ എന്നാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

      OROP- ഓൺലി രാഹുൽ, ഓൺലി പ്രിയങ്ക; കോൺഗ്രസിനെ ട്രോളി അമിത് ഷാ



      കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ഉനായിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ OROP പ്രയോഗം നടത്തിയത്. തങ്ങളെ സംബന്ധിച്ച് OROP എന്നാൽ സൈനികരുടെ ക്ഷേമത്തിനായുള്ള ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയാണെന്നും കോൺഗ്രസിനെ സംബന്ധിച്ച് അത് ഓൺലി രാഹുൽ, ഓൺലി പ്രിയങ്ക എന്ന അർഥമാണെന്നാണ് അമിത് ഷാ പരിഹസിച്ചത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സൈനികർക്കായി ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

      ദുബായ്-മസ്ക്കറ്റ് ബസ് സർവീസിന് കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ സ്റ്റോപ്പ്

      ഉത്തർപ്രദേശിന്‍റെ കിഴക്കൻ മേഖലയുടെ ചുമതലയോടുകൂടിയുള്ള പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെയാണ് അമിത് ഷാ ഉനായിൽ വിമർശിച്ചത്. എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
      First published: