• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആള്‍ക്കൂട്ടക്കൊല പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ സംഘത്തെ അമിത്ഷാ നയിക്കും

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, നിയമ മന്ത്രി രവിശങ്കർ പ്രസാദ്, സമൂഹ്യനീതി വകുപ്പ് മന്ത്രി തവാർ ചന്ദ് ഗെലോട്ട് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

news18india
Updated: July 30, 2019, 10:27 AM IST
ആള്‍ക്കൂട്ടക്കൊല പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ സംഘത്തെ അമിത്ഷാ നയിക്കും
BJP National President Amit Shah
  • News18 India
  • Last Updated: July 30, 2019, 10:27 AM IST IST
  • Share this:
ന്യൂഡൽഹി: ആൾക്കൂട്ടക്കൊല പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ സംഘത്തെ ആഭ്യന്തരമന്ത്രി അമിത്ഷാ നയിക്കും. കഴിഞ്ഞ വർഷം രൂപീകരിച്ചതാണ് ഈ സംഘം. ആൾക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് ഈ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

രണ്ട് തവണ ഈ സംഘം ചർച്ച നടത്തിയിട്ടുണ്ട്. ഈ സംഘത്തെ പുനർനിർമിക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. അതേസമയം പുതിയ മന്ത്രിമാരുടെ സംഘം ഇതുവരെ ചർച്ച നടത്തിയിട്ടില്ല.

also read: സ്വാശ്രയ മെഡിക്കൽ പ്രവേശനം; ബാങ്ക് ഗ്യാരണ്ടിക്കെതിരെ രക്ഷിതാക്കളുടെ സംഘടന: സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് ആവശ്യം

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, നിയമ മന്ത്രി രവിശങ്കർ പ്രസാദ്, സമൂഹ്യനീതി വകുപ്പ് മന്ത്രി തവാർ ചന്ദ് ഗെലോട്ട് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞയാഴ്ച സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു കോടതി നോട്ടീസ് നൽകിയത്.

ഇതിനു പിന്നാലെ ജൂലൈ 24നാണ് ആഭ്യന്ത്ര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി ആൾക്കൂട്ടക്കൊലപാതകങ്ങൾ നേരിടുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിന് മന്ത്രിമാരുടെ സംഘം രൂപീകരിച്ച കാര്യം രാജ്യസഭയെ അറിയിക്കുകയായിരുന്നു.

Loading...

ആൾക്കൂട്ടക്കൊലപാതകങ്ങൾ നേരിടുന്നതിന് നിയമം ശക്തമാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ സെപ്തംബറിൽ മന്ത്രിമാരുടെ സംഘത്തിന് റിപ്പോർട്ട് നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്രം പലതവണ ചർച്ച നടത്തി. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ആൾക്കൂട്ടക്കൊലയിലേക്ക് നയിക്കുകയും ചെയ്യുന്ന ഉള്ളടക്കം എടുത്തുമാറ്റാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം അവരോട് ആവശ്യപ്പെട്ടു.

2018 മെയിലും ജൂണിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെന്ന വ്യാജ പ്രചരണത്തിന്റെ പേരിൽ 20 പേരെയാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
First published: July 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...