• HOME
  • »
  • NEWS
  • »
  • india
  • »
  • സംഘടന തെരഞ്ഞെടുപ്പ് വരെ അമിത്ഷാ അധ്യക്ഷനായി തുടർന്നേക്കും

സംഘടന തെരഞ്ഞെടുപ്പ് വരെ അമിത്ഷാ അധ്യക്ഷനായി തുടർന്നേക്കും

ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അധ്യക്ഷനായി അമിത് ഷാ തുടരുമെന്നാണ് സൂചന.

BJP National President Amit Shah

BJP National President Amit Shah

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: സംഘടനാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗം ഇന്ന് നടക്കും. ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അധ്യക്ഷനായി അമിത് ഷാ തുടരുമെന്നാണ് സൂചന. രാവിലെ പതിനൊന്നിന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആണ് യോഗം.

    also read: പീഡനത്തിനിരയായ 15 വയസുകാരി ഗർഭിണി‌; സുഹൃത്ത് ഒളിവിൽ

    കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുത്തതോടെ ബിജെപി അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം തുടരുമോയെന്നത് നിര്‍ണായകമാണ്. ഒരാള്‍ക്ക് ഒരുപദവി എന്നതാണ് ബിജെപിയിലെ കീഴ്‍വഴക്കം. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരനാണ് സാധ്യതയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സംസ്ഥാനങ്ങളെ സംഘടന തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    2014ല്‍ രാജ്നാഥ് സിങ്ങ് ആഭ്യന്തരമന്ത്രായായതോടെയാണ് അമിത് ഷാ അധ്യക്ഷനായത്. അമിത് ഷായുടെ മൂന്ന് വർഷത്തെ കാലാവധി ഈ വർഷം ആദ്യം അവസാനിച്ചിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

    സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ- നവംബറോടെ ഇതുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.

    സംഘടന തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിച്ചേക്കും. സംസ്ഥാന അധ്യക്ഷന്മാരും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും കേരളത്തിൽ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തടസമില്ലെങ്കിലും നേതൃമാറ്റം വേണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.

    First published: