• HOME
  • »
  • NEWS
  • »
  • india
  • »
  • Amnesty| 'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് ആംനസ്റ്റി

Amnesty| 'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് ആംനസ്റ്റി

ദിവസങ്ങൾക്ക് മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് സർക്കാർ മരവിപ്പിച്ചിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സംഘടനക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ദിവസങ്ങൾക്ക് മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് സർക്കാർ മരവിപ്പിച്ചിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സംഘടനക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രസ്താവനയിൽ അറിയിച്ചു.

    Also Read- രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

    രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും അവസാനിപ്പിക്കുകയാണെന്നും ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുകയാണെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണെന്നും സര്‍ക്കാര്‍ ബോധപൂര്‍വം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാറാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഡൽഹി കലാപം വഷളാക്കിയതിന് ഡൽഹി പൊലീസിനെതിരെ സംഘടന നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

    Also Read- ആദ്യമായി സാരിയുടുത്ത കോളേജ് കുമാരി; പഴയകാല ചിത്രവുമായി റിമി ടോമി

    കഴിഞ്ഞ രണ്ടുവർഷമായി ആംനെസ്റ്റി ഇന്റർനാഷനലിനെ അടിച്ചമർത്തുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് സംഘടന ആരോപിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള സർക്കാർ ഏജൻസികളുടെ പീഡനം സർക്കാരിൽ സുതാര്യത വേണമെന്ന് തങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണ്. ജമ്മു കശ്മീരിലും ഡൽഹി കലാപത്തിനിടയിലും നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറഞ്ഞതും വിരോധത്തിനു കാരണമായി. അനീതിക്കെതിരെ പോരാടുക മാത്രമാണ് തങ്ങൾ ചെയ്തിരുന്നതെന്നും ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.





    നിലവില്‍ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. 2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു. യുകെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സി.ബി.ഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.‌
    Published by:Rajesh V
    First published: