• HOME
  • »
  • NEWS
  • »
  • india
  • »
  • അമൃത്സറിൽ സിഖ് പ്രാർഥനാലയത്തിനുനേരെ ബോംബേറ്; മൂന്നുപേർ മരിച്ചു

അമൃത്സറിൽ സിഖ് പ്രാർഥനാലയത്തിനുനേരെ ബോംബേറ്; മൂന്നുപേർ മരിച്ചു

  • Last Updated :
  • Share this:
    ജലന്ധർ: പഞ്ചാബിലെ അമൃത്സറിൽ സിഖ് പ്രാർത്ഥനാലയമായ നിരങ്കരി ഭവനിൽ നടന്ന ബോംബേറിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികൾക്കു ഇടയിലേക്ക് ബൈക്കിലെത്തിയ രണ്ടു പേർ സ്‌ഫോടകവസ്‌തു എറിയുകയായിരുന്നു.

    ജെയ്ഷെ മുഹമ്മദ് ഭീകരൻ സാക്കിർ മൂസയെ അമൃത്സറിൽ കണ്ടു എന്ന സൂചനയെ തുടർന്ന് പഞ്ചാബ് അതീവ ജാഗ്രതയിലായിരുന്നു. പാകിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള സ്ഥലങ്ങളിൽ കനത്ത കാവലും ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് സിഖ് വിഭാഗത്തിന്റെ പ്രാർത്ഥനാ മന്ദിരമായ നിരങ്കരി ഭവനിൽ അക്രമികൾ ബോംബെറിഞ്ഞത്. മുഖംമൂടി ധരിച്ചു ബൈക്കിലെത്തിയ രണ്ടുപേർ ആദ്യം വെടിയുതിർക്കുകയും പിന്നീട് ബോംബെറിയുകയും ചെയ്തു. ആക്രമണ സമയത്ത് 250 പേർ പ്രാർത്ഥനാലയത്തിൽ ഉണ്ടായിരുന്നു. മൂന്നു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേർ ആശുപത്രിയിലാണ്. അമൃത്സർ വിമാനത്താവളത്തിന് വെറും എട്ടു കിലോമീറ്റർ അകലെയാണ് സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
    ശബരിമലയില്‍ പകല്‍ നിയന്ത്രണമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്
    First published: