ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പാലുൽപാദകരായ അമുൽ പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു. വില വർധന നാളെ മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. ഒരുവർഷവും ഏഴുമാസവും മുൻപാണ് അമുല്‍ പാല്‍ വില അവസാനമായി വർധിപ്പിച്ചത്.
ഗോൾഡ്, താസ, ശക്തി, ടി-സ്പെഷ്യൽ തുടങ്ങി അമുലിന്റെ വിവിധ ബ്രാൻഡുകളിലുള്ള പശു, എരുമപാലുകൾക്ക് വില വർധനവ് ബാധകമാണെന്ന് ജിസിഎംഎംഎഫ് മാനേജിങ് ഡയറക്ടർ ആർ എസ് സോധി അറിയിച്ചു. അമുൽ ബ്രാൻഡ് പാലും പാലുൽപന്നങ്ങളുടെയും വിതരണക്കാരാണ് ജിസിഎംഎംഎഫ്.
Also Read-
കുടുംബത്തിലെ അഞ്ചുപേരുടെ നഗ്നമായ മൃതദേഹങ്ങൾ പാടത്ത്; വീട്ടുടമസ്ഥന്‍ പിടിയില്ഭക്ഷ്യവിലവർധനവിനെ തുടർന്നാണ് പാൽ വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്നും സോധി പറഞ്ഞു. ''പാക്കേജിംഗ് ചാർജുകൾ 30 മുതൽ 40 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഗതാഗത ചെലവ് 30 ശതമാനം വർധിച്ചു. വൈദ്യുതി ചെലവ് അടക്കമുള്ളവ 30 ശതമാനം കൂടി. ഇതാണ് വില വർധനയ്ക്ക് കാരണമായത്''- അദ്ദേഹം പറഞ്ഞു. ഫ്രഷ് പാല്‍ വിൽക്കുന്ന ഇടങ്ങളിലെല്ലാം വില വർധനവ് ബാധകമാകും. ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചതുവഴി എംആർപി വിലയിൽ 4 ശതമാനം വർധന മാത്രമേ ഉണ്ടാകൂ. ഇത് നിലവിലെ ഭക്ഷ്യവിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും അമുൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അമുൽ ബ്രാൻഡിന് കീഴിൽ ബട്ടറും ചീസും ഐസ്ക്രീമുകളും ജിസിഎംഎംഎഫ് വിൽക്കുന്നുണ്ട്. വിലവർധനവിന്റെ ആനുകൂല്യം കർഷകർക്ക് ലഭ്യമാകുമെന്നും അമുൽ അറിയിച്ചു. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഒരു രൂപയിൽ 80 പൈസയും ക്ഷീരോത്പാദകർക്കാണ് ലഭിക്കുന്നതെന്ന് അമുൽ വ്യക്തമാക്കി.
Also Read-
കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽEnglish Summary: Amul has hiked milk prices by Rs 2 per litre with effect from July 1 across all brands, a senior Gujarat Cooperative Milk Marketing Federation (GCMMF) official said on Wednesday. He said the price was being hiked after a gap of nearly one year and seven months which became necessary due to an increase in the production cost. "Prices of Amul milk will be increased by Rs 2 per litre across India from tomorrow. The new prices will be applicable on all Amul milk brands like Gold, Taaza, Shakti, T-special, as well on cow and buffalo milk,".
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.