നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അഭിനന്ദിന്റെ 'കപ്പടാ മീശ'യെ ആദരിച്ച് അമൂലിന്റെ പരസ്യം; ഫാഷന്‍ ട്രെന്‍ഡെന്ന് ട്വിറ്റര്‍

    അഭിനന്ദിന്റെ 'കപ്പടാ മീശ'യെ ആദരിച്ച് അമൂലിന്റെ പരസ്യം; ഫാഷന്‍ ട്രെന്‍ഡെന്ന് ട്വിറ്റര്‍

    news18.com

    news18.com

    • News18
    • Last Updated :
    • Share this:
      സമകാലിക വിഷയങ്ങളെ അധികരിച്ചുള്ള അമൂലിന്റെ പരസ്യങ്ങള്‍ എക്കാലത്തും ശ്രദ്ധേയമാണ്. വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വാര്‍ത്തമാന് സമര്‍പ്പിച്ചിരിക്കുകയാണ് അമൂലിന്റെ ഇത്തവണത്തെ പരസ്യം. അഭിനന്ദന്റെ തിരിച്ചുവരവ് ആഘോഷമാക്കി, അമൂല്‍ പെണ്‍കുട്ടി കഥാപാത്രമായുള്ള കാര്‍ട്ടൂണ്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് വീഡിയോ പരസ്യവും റിലീസ് ചെയ്തത്.

      അഭിനന്ദന്റെ 'കപ്പടാ മീശ'യാണ് അമൂല്‍ പരസ്യത്തിന്റെ പ്രമേയമാക്കിയിരിക്കുന്നത്. മീശ ഓരോരുത്തരിലുമുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളാണ് അമൂലിന്റെ പരസ്യത്തിലുള്ളത്. ഏറ്റവുമൊടുവില്‍ പാല്‍ കുടിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് രൂപപ്പെടുന്ന മീശയോടെയാണ് പരസ്യം അവസാനിക്കുന്നത്.



      ഇതിനിടെ ട്വീറ്ററില്‍ പങ്കുവച്ച പരസ്യത്തിന് നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. അമൂലിന്റെ പരസ്യം കൂടി പുറത്തു വന്നതോടെ അഭിനന്ദന്റെ മീശ ഫാഷന്‍ രംഗത്ത് അഭിന്ദന്റെ 'കപ്പടാ മീശ' പുത്തന്‍ ട്രെന്‍ഡായി മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

       







      ബുധനാഴ്ചയാണ് അഭിനന്ദിനെ പാക് സൈന്യം പിടികൂടിയത്. പാക്സ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തശേഷമാണ് അഭിനന്ദിന്റെ മിഗ്-21 വിമാനം തകർന്നു വീണത്.  ഇതേത്തുടർന്ന് പാരച്യൂട്ടില്‍ അഭിനന്ദൻ പാകിസ്ഥാൻ മേഖലയിൽ ഇറങ്ങുകയായിരുന്നു. പാക് സൈന്യം കസ്റ്റഡിയില്‍ എടുത്ത അഭിനന്ദിനെ വെള്ളിയാഴ്ചയാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്.

      First published:
      )}