HOME » NEWS » India » AN EARTHQUAKE WITH A MAGNITUDE OF 6 POINT 4 ON THE RICHTER SCALE HIT GUWAHATI

അസമിൽ ശക്തമായ ഭൂചലനം; അനുഭവപ്പെട്ടത് 1950 ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനം

ഇന്ന് രാവില 7.51 ഓടെയാണ് ഭൂചലനമുണ്ടായത്

News18 Malayalam | news18-malayalam
Updated: April 28, 2021, 9:27 AM IST
അസമിൽ ശക്തമായ ഭൂചലനം; അനുഭവപ്പെട്ടത് 1950 ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനം
Assam Earth quake
  • Share this:
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം. ഇന്ന് രാവില 7.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെയുണ്ടായത്.

അസമിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 17 കിലോമീറ്റർ താഴ്ചയിൽ സംസ്ഥാനത്തെ സോണിത്പൂർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.


തേജ്പൂരിന് സമീപവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 മുതൽ 4.3 വരെ മൂന്ന് ഭൂചലനങ്ങളെങ്കിലും ഈ പ്രദേശത്തിന് അനുഭവപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


1950 ലാണ് ഇതിന് മുമ്പ് അസമിൽ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. 8.5 ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. അതിന് മുമ്പ് 1837 ൽ ഉണ്ടായ 8.0 തീവ്രതയുള്ള ഭൂകമ്പവും സംസ്ഥാനത്തുണ്ടായി.


ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിൽ ഇതുവരെ ആളപായമുള്ളതായി റിപ്പോർട്ട് വന്നിട്ടില്ല. സംസ്ഥാനത്തുണ്ടായ ഭൂചലനത്തിൽ എല്ലാവരും ജാഗ്രത പാലിക്കാൻ അസം മുഖ്യമന്ത്രി ശർബാന്ദ സോനോവാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Published by: Naseeba TC
First published: April 28, 2021, 9:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories