HOME » NEWS » India » AN IDEA TO PREVENT BIRD DROPPINGS FROM ENVIRONMENT MINISTRY COURTYARD CAN GET YOU RS ONE LAKH

പരിസ്ഥിതി മന്ത്രാലയ ആസ്ഥാന നടുമുറ്റത്ത് പക്ഷിക്കാഷ്ഠം വീഴുന്നത് തടയാൻ ഐഡിയ ഉണ്ടോ? ഒരു ലക്ഷം രൂപ സമ്മാനം

ജൂലൈ 23 ന് മുമ്പ് ലഭിക്കുന്ന ആശയങ്ങളിൽ നിന്ന് മികച്ച മൂന്നെണ്ണം തിരഞ്ഞെടുക്കുന്ന സമിതിയുടെ മുമ്പാകെ അത് അവതരിപ്പിക്കണം

News18 Malayalam | news18-malayalam
Updated: July 1, 2021, 8:15 AM IST
പരിസ്ഥിതി മന്ത്രാലയ ആസ്ഥാന നടുമുറ്റത്ത് പക്ഷിക്കാഷ്ഠം വീഴുന്നത് തടയാൻ ഐഡിയ ഉണ്ടോ? ഒരു ലക്ഷം രൂപ സമ്മാനം
News18 Malayalam
  • Share this:
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു 'കനത്ത വെല്ലുവിളി'യാണ് നേരിടുന്നത്. ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരണ്‍ ഭവന്റെ നടുമുറ്റത്ത് പക്ഷികൾ കൂട്ടത്തോടെ കാഷ്ഠിക്കുന്നതാണ് ആ വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതിനായി മികച്ച ആശയങ്ങൾ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയിരിക്കുകയാണ് മന്ത്രാലയം. പക്ഷിക്കാഷ്ഠമിട്ട് വൃത്തിക്കേടാക്കുന്നത് ഒഴിവാക്കാൻ നല്ല ആശയങ്ങൾ നിർദേശിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ഒരു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

“സാങ്കേതിക പരിജ്ഞാനവും മുൻ‌കാല പരിചയവുമുള്ള സംഘടനകൾ‌ / സ്ഥാപനങ്ങൾ‌ / കമ്പനികൾ‌ / വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. പരിസ്ഥിതി സൗഹൃദവും പ്രായോഗികവും ചെലവ് കുറഞ്ഞതും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യാം,” - വെബ്സൈറ്റിൽ പ്രസിദ്ധകരിച്ച പരസ്യത്തിൽ മന്ത്രാലയം പറയുന്നു. നടുമുറ്റത്തിന് ഘടനാപരമായ മാറ്റങ്ങൾ വരുത്താതെയുള്ള നിർദേശങ്ങളായിരിക്കണം സമർപ്പിക്കേണ്ടത്.

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ഒരു സമിതി മൂന്ന് മികച്ച പരിഹാര നിർദേശങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. താത്പര്യമുള്ളവർക്ക് ഈ നടുമുറ്റത്തെ കുറിച്ച് മനസിലാക്കാൻ ജൂലൈ 16 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 നും വൈകുന്നേരം 4 നും ഇടയിൽ ന്യൂഡൽഹിയിലെ ജോർ ബാഗിലെ ഇന്ദിര പര്യാവരണ്‍ ഭവൻ സന്ദർശിക്കാം. നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 23 ആണ്.

“ഇത് എനിക്ക് ഒരു വാർത്തയാണ്. പക്ഷി കാഷ്ഠത്തെ നേരിടാനുള്ള നിർദേശങ്ങൾ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഇവിടെ ധാരാളം പക്ഷികളുണ്ട് - പ്രാവുകൾ, കാക്കകൾ, മൈന എന്നിവ വളരെ സാധാരണമാണ്. ഒരുപക്ഷേ അവർ സൂചിപ്പിക്കുന്നത് പ്രാവുകള്‍ സൃഷ്ടിക്കുന്ന പ്രശ്നത്തെ പറ്റിയാകും. സത്യം പറഞ്ഞാൽ, ജോലിക്കിടെ ഒരു പക്ഷികാഷ്ഠവും എന്റെ മേൽ വീണിട്ടില്ല ”- പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

പക്ഷി കാഷ്ഠം നഗരത്തില്‍ എല്ലായിടത്തെയും പൊതുവായ പ്രശ്നം

“യാതൊരു ഉത്തരവാദിത്തവുമില്ലാതെ ആവാസ വ്യവസ്ഥ ഒരുക്കിയതും തീറ്റ നല്‍കലുമൊക്കെയാണ് ഈ പ്രശ്നത്തിലേക്ക് നയിച്ചത്. നമ്മുടെ കെട്ടിടങ്ങൾ പ്രാവുകൾക്ക് കൂടുണ്ടാക്കാൻ മികച്ച ഇടങ്ങൾ പ്രദാനം ചെയ്യുന്നു. ഇവയുടെ ജീവന് ഭീഷണി ഉയർത്തുന്ന യാതൊന്നും ഇല്ലാത്തത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഉറവിടത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു. പൊതുസ്ഥലങ്ങളിൽ നേരിട്ട് അവരുടെ സംരക്ഷണയിലല്ലാത്ത മൃഗങ്ങളെ പോറ്റാൻ ആളുകളെ അനുവദിക്കരുത്. നിയമപ്രകാരം വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് കുറ്റകരമാണ്, ”-അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിലെ സീനിയർ ഫെലോ അബി തമീം വനക് പറഞ്ഞു. ലോകമെമ്പാടുമുള്ള പല നഗരങ്ങളും ഈ പ്രശ്നത്തെക്കുറിച്ച് കൂടുതൽ പാരിസ്ഥിതികമായി ബോധവാന്മാരാണ്. പൊതുസ്ഥലങ്ങളിൽ തീറ്റ നൽകുന്നവർക്ക് കർശനമായ പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് വനക് കൂട്ടിച്ചേർത്തു.

ഫോട്ടോഗ്രാഫറും എഴുത്തുകാരനും പക്ഷിനിരീക്ഷകനുമായ നിഖിൽ ദേവാസർ പറയുന്നത് ഇങ്ങനെ- “നിരവധി അപ്പാർട്ട്മെന്റ് ബാൽക്കണി, കെട്ടിട സമുച്ചയങ്ങളുടെ പൊതു മേഖലകൾ നിങ്ങൾ കാണും. പക്ഷി കാഷ്ഠത്തിന്റെ, പ്രത്യേകിച്ച് പ്രാവിൻ കാഷ്ഠത്താൽ അവയെല്ലാം ബാധിക്കപ്പെടുന്നു. പ്രാവുകൾക്ക് എവിടെയും കൂടുണ്ടാക്കാമെന്നതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. എവിടെയും അവക്ക് കൂടുണ്ടാക്കി കഴിയാനാകുമെന്നതാണ് പ്രത്യേകത''. മറ്റ് പക്ഷികൾക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ദേവാസർ പറഞ്ഞു.

പക്ഷികൾക്ക് തീറ്റ നൽകുന്നത് പൂർണ്ണമായും നിർത്താൻ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അനിമൽ വെൽഫെയർ ബോർഡിന്റെ നിയമ ഉപദേഷ്ടാവ് പറഞ്ഞു. “ഇത് മൃഗങ്ങളുടെ അവകാശത്തിന്റെയും പക്ഷികളുമായും മൃഗങ്ങളുമായും സമൂഹത്തിന്റെ ബന്ധത്തിന്റെ പ്രശ്നമാണ്. തീറ്റ നിരീക്ഷിക്കാൻ ഞങ്ങൾ ചില ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.”
Published by: Rajesh V
First published: July 1, 2021, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories