• HOME
  • »
  • NEWS
  • »
  • india
  • »
  • Nupur Sharma|നുപുർ ശർമയ്ക്കെതിരായ പരാമർശം 'ലക്ഷ്മണ രേഖ' കടന്നു; സുപ്രീംകോടതിയുടെ പരാമർശത്തിനെതിരെ തുറന്ന കത്ത്

Nupur Sharma|നുപുർ ശർമയ്ക്കെതിരായ പരാമർശം 'ലക്ഷ്മണ രേഖ' കടന്നു; സുപ്രീംകോടതിയുടെ പരാമർശത്തിനെതിരെ തുറന്ന കത്ത്

രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നുപുർ ശർമയാണെന്നും അവരുടെ വാവിട്ട വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്

Nupur Sharma

Nupur Sharma

  • Last Updated :
  • Share this:
    ന്യൂ‍ഡൽഹി: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്കെതിരായുള്ള (Nupur Sharma) സുപ്രീംകോടതി പരാമർശത്തെ അപലപിച്ച് തുറന്ന കത്ത്. ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്കാണ് കത്ത് അയച്ചിരിക്കുന്നത്.  15 ജഡ്ജിമാരും 77 ഉദ്യോഗസ്ഥരും 25 മുൻ സായുധ സേന ഉദ്യോഗസ്ഥരും അടങ്ങുന്ന 117 പേരുടെ പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത് . നുപുർ ശർമയ്ക്കെതിരായ സുപ്രീംകോടതിയുടെ പരാമർശം ലക്ഷ്മണ രേഖ ലംഘിക്കുന്നതാണെന്നാണ് കത്തിൽ വിമർശിക്കുന്നത്.

    രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നുപുർ ശർമയാണെന്നും അവരുടെ വാവിട്ട വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നുമായിരുന്നു സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച്ച പറഞ്ഞത്. നുപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

    അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌‌നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്ക് പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    Also Read-'എല്ലാ ഉത്തരവാദിത്തവും അവർക്കാണ്'; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

    സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം.


    അതിനോട് പ്രതികരിച്ചുകൊണ്ട് സംഘം എഴുതി: “ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരുടെ ബെഞ്ചിൽ നിന്ന് പുറപ്പെടുന്ന

    നിർഭാഗ്യകരവും അഭൂതപൂർവവുമായ അഭിപ്രായങ്ങളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരിൽ നിന്ന് ഉണ്ടായതെന്ന് തുറന്ന കത്തിൽ പറയുന്നു.

    ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയവുമായി നിയമപരമായി യാതൊരു ബന്ധവുമില്ലാത്ത നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കത്തിൽ പറയുന്നു.
    Published by:Naseeba TC
    First published: