HOME » NEWS » India » ANAND MAHINDRA KEEPS HIS PROMISE BUILDS A HOUSE FOR TAMIL NADUS IDLI AMMA GETS NEW HOME GH

വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര; തമിഴ്നാട്ടിലെ 'ഇഡ്ഡലി അമ്മ'യ്ക്ക് ഒരു വർഷം കൊണ്ട് വീടായി

ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾ വെറുംവയറ്റിൽ ജോലി ചെയ്യരുത് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു വെറും ഒരു രൂപക്ക് സാമ്പാറും ചട്ണിയും അടക്കം ഇഡ്ഡലി വിറ്റിരുന്നത്.

News18 Malayalam | news18-malayalam
Updated: April 5, 2021, 10:57 AM IST
വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര; തമിഴ്നാട്ടിലെ 'ഇഡ്ഡലി അമ്മ'യ്ക്ക് ഒരു വർഷം കൊണ്ട് വീടായി
Idli Amma | Image credit: Twitter
  • Share this:
തന്‍റെ പുതിയ വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങി തമിഴ്നാട്ടുകാരുടെ പ്രിയങ്കരിയായ 'ഇഡ്ഡലി അമ്മ'.  ആളുകൾ സ്നേഹത്തോടെ ഇഡ്ഡലി അമ്മ എന്നു വിളിക്കുന്ന വയോധികയുടെ കഥ സോഷ്യൽ മീഡിയ വഴി അറിഞ്ഞ രാജ്യത്തെ പ്രമുഖ വ്യവസായി ആയ ആനന്ദ് മഹീന്ദ്ര ഇവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. ആനന്ദ് മഹീന്ദ്ര നിർമ്മിച്ചു നൽകിയ പുതിയ വീട്ടിലേക്ക് ഉടന്‍ തന്നെ ചേക്കേറാൻ ഒരുങ്ങുകയാണ്  80 വയസ്സു പിന്നിട്ട ഈ വയോധിക.

2019 സെപ്റ്റംബറിലാണ് ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന 'ഇഡ്ഡലി അമ്മ' എന്നറയിപ്പെടുന്ന കമലാദൾ എന്ന സ്ത്രീയുടെ വാർത്ത  'ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വീഡിയോ സ്റ്റോറി വൈറൽ ആയതോടെ  ഇഡ്ഡലി അമ്മ തമിഴ്നാട്ടിലെ സുപരിചിത നാമമായി മാറുകയും ചെയ്തു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുച്ഛമായ തുകയ്ക്ക് ഇഡ്ഡലി വിറ്റുപോരുന്ന ഈ സ്ത്രീക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും ഉണ്ടായി. വീഡിയോ ശ്രദ്ധയിൽപ്പെട്ട മഹീന്ദ്ര ഗ്രൂപ്പിൻറെ ചെയർമാനായ ആനന്ദ് മഹീന്ദ്ര ഈ സ്ത്രീയുടെ മനോഹരമായ കഥ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

Also Read-യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് മുന്നിൽ മുട്ടയും നാരങ്ങയും; കൂടോത്രമെന്ന് പരാതി

പേരുവിനടുത്തുള്ള വടിവേലം പാളയം ഗ്രാമക്കാരിയാണ് കമലാദൾ.  ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾ വെറും വയറ്റിൽ ജോലി ചെയ്യരുത് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു വെറും ഒരു രൂപക്ക് സാമ്പാറും ചട്ണിയും അടക്കം ഇഡ്ഡലി വിറ്റിരുന്നത്. കുറഞ്ഞ പണത്തിന് ഭക്ഷണം കഴിച്ചാൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബം പോറ്റാ൯ മാറ്റിവെക്കാമല്ലോ എന്നാണ് ഈ അമ്മ ചോദിക്കുന്നത്.

വിറക് കത്തിച്ച് പാചകം ചെയ്ത് ഉണ്ടാക്കി തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വിൽക്കുന്ന സ്ത്രീയുടെ വീഡിയോ കണ്ട ആനന്ദ് മഹീന്ദ്ര ഇവരുടെ ബിസിനസ്സിൽ നിക്ഷേപം നടത്താൻ തീരുമാനിക്കുകയായിരുന്നു. എൽപിജി സ്റ്റൗ വാങ്ങി കൊടുക്കും എന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ആനന്ദ് മഹീന്ദ്രയുടെ വൈറൽ ട്വീറ്റ് കണ്ട ഭാരത് ഗ്യാസ് കോയമ്പത്തൂർ ഇഡ്ഡലി അമ്മക്ക് പുതിയ ഗ്യാസ് കണക്ഷൻ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സ്വന്തം എന്ന് വിളിക്കാ൯ കഴിയുന്ന ഒരു പുതിയ വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് ഇഡ്ഡലി അമ്മ.

Also Read-ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

“മറ്റൊരാള്‍ക്ക് പ്രചോദനം നൽകുന്ന ജീവിതത്തിൻറെ ഭാഗമാകാന്‍ വളരെ അപൂർവമായേ അവസരങ്ങൾ ലഭിക്കാറുള്ളൂ. ഇഡ്ഡലി അമ്മ എന്ന പേരിൽ അറിയപ്പെടുന്ന കമലാദൾ, തന്റെ ജീവിത കഥയുടെ ഭാഗമാകാൻ ഞങ്ങളെ അനുവദിച്ചതിന് അവർക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു. അവൾക്ക് ജോലി ചെയ്യാനും താമസിക്കാനും സ്വന്തമായി ഒരു വീട് ലഭിക്കാൻ പോവുകയാണ്,” ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.അമ്മയുടെ ബിസിനസ് വളരാൻ സഹായിക്കുമെന്നും മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു. അമ്മയുടെ  ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഈ സഹായം.  സ്വന്തമായി പാകം ചെയ്യാ൯ ഗ്യാസ് സൗകര്യം ഉള്ള അടുക്കണ വേണമെന്നായിരുന്നു അമ്മ ആദ്യം ആവശ്യപ്പെട്ടത് അത്.  ഇത് കുറച്ച് പേർക്ക് ജോലി നൽകാനും ഇഡ്ഡലി ഉത്പാദനം കൂട്ടാനും സഹായകമാവും.

ഒരിക്കൽ  സ്വന്തമായി ഒരു വീടു വേണം എന്ന ആഗ്രഹവും ഇഡ്ഡലി അമ്മ പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ തന്നെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ അമ്മയുടെ ആവശ്യത്തിനനുസരിച്ച് ഒരു വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു.
Published by: Asha Sulfiker
First published: April 5, 2021, 10:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories