• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന 80 വയസുകാരിയുടെ 'ബിസിനസി'ൽ നിക്ഷേപിക്കാൻ തയ്യാറായി ആനന്ദ് മഹിന്ദ്ര

കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്.

news18
Updated: September 12, 2019, 3:45 PM IST
ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന 80 വയസുകാരിയുടെ 'ബിസിനസി'ൽ നിക്ഷേപിക്കാൻ തയ്യാറായി ആനന്ദ് മഹിന്ദ്ര
കമലാതൾ
news18
Updated: September 12, 2019, 3:45 PM IST
ചെന്നൈ: കഴിഞ്ഞ 30 വർഷങ്ങളായി തമിഴ് നാട്ടുകാരിയായ ഈ സ്ത്രീ വളരെ തുച്ഛമായ വിലയ്ക്കാണ് ഇഡ്ഡലി വിറ്റുവരുന്നത്. ജീവിതത്തിൽ പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ഇവരുടെ ജീവിതം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റിലൂടെയാണ്. വടിവേലമ്പാളയത്തിൽ നിന്നുള്ള എൺപതു വയസുകാരിയായ കെ കമലാതളിന്‍റെ ഇഡ്ഡലി ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്. അവർ ഇപ്പോഴും ഉപയോഗിക്കുന്നത് വിറകടുപ്പാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരെ ഒരു എൽ പി ജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസിൽ സഹായിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കി.

 


Loading...



ഒരു രൂപയ്ക്കാണ് ഇവർ ഇഡ്ഡലി വിൽക്കുന്നത്. ഒപ്പം സാമ്പാറും ചമ്മന്തിയുമുണ്ട്. ഇത്രയും കുറഞ്ഞ വിലയിൽ ഇഡ്ഡലി ലഭിക്കുന്നതിനാൽ ദിവസകൂലിക്ക് ജോലി ചെയ്യുന്നവർക്ക് ഇത് വലിയ സഹായമാണ്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇവർ ഇഡ്ഡലി വിൽക്കുന്നതിനാൽ പാവപ്പെട്ടയാളുകൾക്ക് അവരുടെ കുടുംബത്തിനു വേണ്ടി എന്തെങ്കിലും സമ്പാദിക്കാനും കഴിയും.

കഴിഞ്ഞ 30-35 വർഷമായി ഇവർ ഭക്ഷണശാല നടത്തുന്നു. എല്ലാ ദിവസവും നേരം വെളുക്കുന്നതിനു മുമ്പ് തന്നെ ഉണർന്നെഴുന്നേൽക്കുന്ന ഇവർ തന്‍റ കടയിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് വേണ്ടി ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും തയ്യാറാക്കുന്നു. 15 വർഷങ്ങൾക്ക് മുമ്പാണ് 50 പൈസയിൽ നിന്ന് ഒരു ഇഡ്ഡലിയുടെ വില ഒരു രൂപയായി ഉയർത്തിയതെന്ന് അവർ വ്യക്തമാക്കുന്നു.

ലാഭത്തിനല്ല താൻ പ്രാധാന്യം നൽകുന്നതെന്നും ആളുകൾക്ക് ഭക്ഷണം നൽകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് താൻ ജോലി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. എട്ടുകിലോ അരിയാണ് ഇഡ്ഡലിമാവിനു വേണ്ടി ചെലവഴിക്കുന്നതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി കമലാതളിന്‍റെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന കെ മാരപ്പൻ പറയുന്നത് ചില സമയങ്ങളിൽ പണം നൽകാതെയും താനിവിടെ നിന്ന് കഴിച്ചിട്ടുണ്ടെന്നാണ്. തന്‍റെ മക്കൾ പലപ്പോഴും പുറത്തുനിന്ന് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും താൻ എല്ലായ്പ്പോഴും ഇവിടെനിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...