റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. വ്യവസായ പ്രമുഖനായ വിരേൻ മെർച്ചന്റിന്റെയും ശൈലയുടെയും മകൾ രാധിക മെർച്ചന്റാണ് വധു. രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ വിവാഹ നിശ്ചയം നടന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളായ രാജ്-ഭോഗ്-ശൃംഗാർ ചടങ്ങുകളിൽ വധൂവരന്മാർ പങ്കെടുത്തു.
ആനന്ദും രാധികയും വർഷങ്ങളായി പരിചയക്കാരാണ്. വരും മാസങ്ങളിൽ നടക്കുന്ന വിവാഹത്തിന്റെ ഔപചാരിക തുടക്കമായിരുന്നു ഇന്നത്തെ ചടങ്ങ്. രാധികയുടെയും ആനന്ദിന്റെയും ഒന്നിച്ചുള്ള യാത്രയിൽ ഇരു കുടുംബങ്ങളും എല്ലാവരുടെയും അനുഗ്രഹവും ആശംസകളും തേടി.
Also Read- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കി മുകേഷ് അംബാനി
യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആനന്ദ് അതിനുശേഷം റിലയൻസ് ഇൻഡസ്ട്രീസിൽ ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സിന്റെയും ബോർഡ് അംഗം ഉൾപ്പെടെയുളള വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഊർജ ബിസിനസ്സിന് നേതൃത്വം നൽകുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത്കെയറിൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.