മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന് ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ഡിസൈന്‍ ചെയ്ത ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള കസ്റ്റംമെയ്ഡ് ലെഹങ്ക സെറ്റാണ് ചടങ്ങില്‍ രാധിക അണിഞ്ഞത്.
ഈ മള്‍ട്ടി കളര്‍ ലെഹങ്കയില്‍ വ്യത്യസ്ത ഷേഡുകളില്‍ മിറര്‍ കൊണ്ടുള്ള എംബ്രോയിഡറി വര്‍ക്കും ചെയ്തിട്ടുണ്ട്. അതേ നിറത്തുലുള്ള നീളം കുറഞ്ഞ ബ്ലൗസാണ് ലഹങ്കക്കൊപ്പം രാധിക ധരിച്ചത്. ഇതിന് പുറമെ പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും ലഹങ്കക്കൊപ്പം ഉണ്ടായിരുന്നു. മരതകം കൊണ്ടുള്ള ഒരു പോള്‍ക്കി ചോക്കര്‍ നെക്ലേസും അതിനു ചേരുന്ന കമ്മലുകളും മാങ് ടിക്കയുമായിരുന്നു രാധിക അണിഞ്ഞത്.
വിംങിഡ് ഐലൈനര്‍, പിങ്ക് ലിപ്സ്റ്റിക്, എന്നിവയും രാധികയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി. ചെറിയ പൂക്കളുള്ള ഹെയര്‍ ആക്സസറികളാണ് മുടി അലങ്കരിക്കാന്‍ ഉപയോഗിച്ചത്.
View this post on Instagram
കഴിഞ്ഞ ഡിസംബര്‍ 29-നാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. വ്യവസായ പ്രമുഖനായ വിരേന്‍ മെര്‍ച്ചന്റിന്റെയും ശൈലയുടെയും മകളാണ് രാധിക മെര്‍ച്ചന്റ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളായ രാജ്-ഭോഗ്-ശൃംഗാര്‍ ചടങ്ങുകളില്‍ വധൂവരന്മാര് പങ്കെടുത്തു.
View this post on Instagram
ആനന്ദും രാധികയും വര്‍ഷങ്ങളായി പരിചയക്കാരാണ്. വരും മാസങ്ങളില്‍ നടക്കുന്ന വിവാഹത്തിന്റെ ഔപചാരിക തുടക്കമായിരുന്നു ചടങ്ങ്.
ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ രാധിക, ബോര്‍ഡ് ഓഫ് എന്‍കോര്‍ ഹെല്‍ത്ത്കെയറില്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. കല്ല്യാണം അടുത്തിരിക്കെ ആനന്ദ് അംബാനിയെ കുറിച്ച് കൂടുതല്‍ അറിയാം.
1995-ലാണ് ആനന്ദ് ജനിച്ചത്. ഇഷയ്ക്കും ആകാശ് അംബാനിക്കും ശേഷം അംബാനി കുടുംബത്തിലെ ഇളയ പുത്രന്. ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. പിന്നീട് യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദവും നേടി.
View this post on Instagram
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രധാന നിക്ഷേപ മേഖലയായ ഊര്‍ജ ബിസിനസിന് നേതൃത്വം നല്‍കുന്നത് ആനന്ദ് അംബാനിയാണ്. ഇതിന് പുറമെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പ്രമുഖ ടീമായ മുംബൈ ഇന്ത്യന്‍സില്‍ അമ്മ നിത അംബാനിക്കൊപ്പം 27 കാരനായ ആനന്ദും നിര്‍ണായക ചുമതല വഹിക്കുന്നുണ്ട്. രണ്ടുവര്‍ഷത്തില്‍ അധികമായി റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകളുടെ ഡയറക്ടറാണ് ആനന്ദ്. ഈ വര്‍ഷം ആദ്യം റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വര്‍ ലിമിറ്റഡിന്റെയും ഡയറക്ടര്‍ പദവിയിലേക്ക് ആനന്ദ് എത്തിയിരുന്നു.
നേരത്തെ, മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്മാന് സ്ഥാനം രാജി വെച്ചിരുന്നു. പകരം മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനി പുതിയ ചെയര്‍മാനായി അധികാരമേല്‍ക്കുകയും ചെയ്തു.2014 മുതല്‍ കമ്പനിയിലെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.