നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ ഭീകരാക്രമണം; അഞ്ച് CRPF ജവാന്മാർക്ക് വീരമൃത്യു

  കശ്മീരിൽ ഭീകരാക്രമണം; അഞ്ച് CRPF ജവാന്മാർക്ക് വീരമൃത്യു

  വെടിവയ്പ്പ് തുടരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. മൂന്നുപേർക്ക് പരുക്കേറ്റു. ഒരു ഭീകരൻ കൊല്ലപ്പെട്ടതായാണു വിവരം. കെപി ചൗക്കിന് സമീപം പട്രോളിങ് സംഘത്തിനേ നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. പരുക്കേറ്റ അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷാദ് അഹമ്മദിനെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ചാവേർ ആക്രമണമെന്നാണ് വിവരം.

   പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. തുടർന്നു സൈന്യം പ്രത്യാക്രമണം നടത്തി. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ രൂക്ഷമായ വെടിവയ്പും തുടരുന്നു.   40 സി ആര്‍ പി എഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം വിമുക്തമാകുന്നതിന് മുമ്പാണ് വീണ്ടുമൊരു ആക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തുകയും ചെയ്തിരുന്നു.

   First published:
   )}