ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം. ഇന്നു വൈകീട്ട് അഞ്ച് മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അനുഭവപ്പെടുന്ന അഞ്ചാമത്തെ ഭൂചലനമാണിത്. നാശ നഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നേരത്തെ മാര്‍ച്ച് 11 നും ആന്‍ഡമാന്‍ ദ്വീപില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 4.8 തീവ്രതയായിരുന്നു അടയാളെപ്പടുത്തിയിരുന്നത്. രാവിലെ 6.30 ഓടെയായിരുന്നു അന്നത്തെ ഭൂചലനം. ഇതിനു മുന്നേ ജനുവരി 17 ന് 6.6 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനവും ആന്‍ഡമാനിലുണ്ടായിരുന്നു.
2004 ഭൂചലനത്തിലും സുനാമിയില്‍ വന്‍ നാശനഷ്ടമായിരുന്നു ആന്‍ഡമാനില്‍ രേഖപ്പെടുത്തിയിരുന്നത്.
Earthquake of magnitude 5.1 struck the Andaman Islands region at 4:59 PM today.
— ANI (@ANI) March 23, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andaman, Andaman and Nicobar islands, Earth quake, Earthquake