അമരാവതി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കൊപ്പമാണ് താനെപ്പോഴുമെന്ന് ജഗന് മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുന്‍നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ എത്താനാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. രാജ്യസഭാംഗവും പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ്സായ് റെഡ്ഡിയും ലോക്സഭാംഗം മിഥുന് റെഡ്ഡിയും പങ്കെടുക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും പിന്തുണ അറിയിച്ചിട്ടുണ്ട്. പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുര്‍മുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും.
ജെഡിയുവിന് പുറമെ ചിരാഗ് പാസ്വാന്റെ ലോക് ജന്‍ ശക്തി പാര്‍ട്ടിയും മുര്‍മ്മുവിനെ പിന്തുണയ്ക്കുമെന്നറിയിച്ചു. യുപിഎയുടെ ഘടകകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമ്മര്‍ദ്ദത്തിലാണ്. ജെഎംഎം ദേശീയ വക്താവ് മനോജ് പാണ്ഡെ മുര്‍മ്മുവിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്തു.
ദ്രൗപദി മുര്‍മു ഉള്‍പ്പെടുന്ന സാന്താള്‍ വിഭാഗമാണ് ജെഎംഎമ്മിന്റെയും വോട്ട് ബാങ്ക്. അറുപത് ശതമാനം വോട്ടെങ്കിലും ഉറപ്പാക്കാന്‍ ഇത് എന്‍ഡിഎയെ സഹായിക്കും. ആദിവാസി വിഭാഗത്തില്‍പ്പെട്ടൊരാള്‍ ആദ്യമായി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നും, ദ്രൗപദി മുര്‍മ്മുവുമായുള്ള വ്യക്തിപരമായ മത്സരമല്ല ഇതെന്നും യശ്വന്ത് സിന്‍ഹ ഇന്ന് വ്യക്തമാക്കി. മത്സരം നടക്കുന്നത് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലാണെന്നും സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി വിവിധ പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും സിന്‍ഹ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.