നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡോക്ടറെ നടുറോഡിൽ മർദ്ദിച്ച് പൊലീസ്; ഇരയായത് എൻ95 മാസ്കുകൾ ഇല്ലെന്ന് പരാതി പറഞ്ഞതിന് സസ്പെൻഷനിലായ ഡോക്ടർ

  ഡോക്ടറെ നടുറോഡിൽ മർദ്ദിച്ച് പൊലീസ്; ഇരയായത് എൻ95 മാസ്കുകൾ ഇല്ലെന്ന് പരാതി പറഞ്ഞതിന് സസ്പെൻഷനിലായ ഡോക്ടർ

  കൈപുറകിൽ കെട്ടി ഡോക്ടറെ മർദിക്കുന്നതിന് നൂറോളം പേർ മൂകസാക്ഷികളായി നിന്നു.

  Youtube Video
  • Share this:
   ഹൈദരാബാദ്: ആശുപത്രികളിൽ ആവശ്യത്തിന് എൻ95 മാസ്കുകൾ ഇല്ലെന്ന് പരാതി പറഞ്ഞതിന് രണ്ടുമാസം മുൻപ് സസ്പെൻഷനിലായ ഡോക്ടറെ നടുറോഡിൽ മർദിച്ച് പൊലീസ്. കൈപുറകിൽ കെട്ടി ഡോക്ടറെ മർദിക്കുന്നതിന് നൂറോളം പേർ മൂകസാക്ഷികളായി നിന്നു. കൈപുറകിൽ കെട്ടി വലിച്ചിഴച്ച് ഓട്ടോയിലേക്ക് വലിച്ചെറിഞ്ഞശേഷം ഡോക്ടറെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വിശാഖപട്ടണം പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

   നർസിപട്ടണം സർക്കാർ ആശുപത്രിയിലെ അനസ്തീഷ്യനായ ഡോ. സുധാകർ മാർച്ചിലാണ് ആവശ്യത്തിന് എൻ95 മാസ്കുകൾ ലഭ്യമാക്കുന്നില്ലെന്ന് തുറന്നുപറഞ്ഞത്. ഒരു മാസ്ക് 15 ദിവസത്തേക്ക് ഉപയോഗിക്കണമെന്നാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തി ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെന്റ് ചെയ്യുകയായിരുന്നു.

   ഡോക്ടറെ പൊലീസ് ക്രൂരമായി മർദിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്. പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും സിപിഐയും മറ്റു പാർട്ടികളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നതിന് തെളിവാണിതെന്നും അവർ ആക്ഷേപം ഉന്നയിച്ചു.

   TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
   [NEWS]
   രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]COVID 19| ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്; 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ‌ [NEWS]

   വിശാഖപട്ടണം പൊലീസ് കമ്മീഷണർ ആർകെ മീണ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ. അക്കയപാളത്ത് ഹേവേയിൽ ഒരാൾ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കൺട്രോൾ റൂമിൽ ഫോൺവിളിഎത്തി. തുടർന്ന് ഫോർത്ത് ടൗൺ പൊലീസ് ഉടൻ സ്ഥലത്ത് എത്തി. നഴ്സിപട്ടണം സർക്കാർ ആശുപത്രിയിലെ സസ്പെൻഷനിലായ ഡോക്ടർ സുധാകർ ആയിരുന്നു അത്. പൊലീസ് എത്തിയതോടെ സുധാകർ മോശമായി പെരുമാറാൻ തുടങ്ങി. ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. കുറച്ചുനാളായി മാനസികപ്രശ്നങ്ങൾ നേരിടുന്ന ആളാണ് സുധാകറെന്നും പൊലീസ് പറയുന്നു.

   പൊതുനിരത്തിലെ പ്രശ്നം ഒഴിവാക്കാൻ സുധാകറിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നുവെന്ന് കമ്മീഷണർ പറയുന്നു. മദ്യപിച്ച നിലയിലായിരുന്നു ഡോക്ടർ. അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയെന്നും കമ്മീഷണർ പറയുന്നു. ഇതിനിടെ പ്രതിഷേധം ശക്തമായതോടെ സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

    
   First published:
   )}