കൃഷ്ണ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ലോക്ക്ഡൗണിൽ പെട്ടുപോയവർക്ക് അവശ്യസാധനങ്ങൾ വീട്ടുമുറ്റത്ത് എത്തിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥർ.
മചിലിപടണം ടൗണിലെ റെഡ് സോൺ മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടു പോയ ആളുകൾക്കാണ് ഉദ്യോഗസ്ഥർ അവശ്യവസ്തുക്കൾ എത്തിച്ചത്.
You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]ഒരു ട്രക്ക് നിറയെ പച്ചക്കറികളുമായാണ് ഉദ്യോഗസ്ഥർ സിതയ്യ നഗറിലും അസിർവാദ പുരത്തിലും എത്തിയത്. പച്ചക്കറികൾ കൂടാതെ പാലും മറ്റ് ഉൽപന്നങ്ങളും പ്രദേശവാസികൾക്ക് നൽകി. കൊറോണ വൈറസ് ബാധിച്ച് പ്രദേശത്ത് ഒരു മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇവിടെ റെഡ് സോൺ ആയി പ്രഖ്യാപിച്ചത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട് പ്രതിരോധ നടപടിയുടെ ഭാഗമായി വീടിനു പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 4421 പേർക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. 114 പേരാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.