നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റോഡ് നിറയെ കുഴികള്‍; പണിയായുധങ്ങളുമായി നിരത്തിലിറങ്ങി പോലീസുകാര്‍

  റോഡ് നിറയെ കുഴികള്‍; പണിയായുധങ്ങളുമായി നിരത്തിലിറങ്ങി പോലീസുകാര്‍

  റോഡുകള്‍ നന്നാക്കുന്നതില്‍ നഗര അധികാരികള്‍ പരാജയപ്പെട്ടപ്പോള്‍, പോലീസുകാര്‍ ഇതിന് തുനിഞ്ഞിറങ്ങുകയായിരുന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പൊതു ജനങ്ങളെ സഹായിക്കണമെന്ന ഉദ്ദേശത്തോടെ പോലീസുകാര്‍ മുന്‍കൈയെടുത്ത് ചെയ്ത പലകാര്യങ്ങളും നമ്മുടെ മുന്‍പിലുണ്ട്. അത്തരത്തിലൊരു സംഭവമാണ് ആന്ധ്രാപ്രദേശിലെ നുസ്വിഡ് സബ് ഡിവിഷനിലെ പോലീസുകാര്‍ ചെയ്തിരിക്കുന്നത്. വിജയവാഡ-നുസ്വിഡ് ഹൈവേയിലെ റോഡുകള്‍ നന്നാക്കുന്നതില്‍ നഗര അധികാരികള്‍ പരാജയപ്പെട്ടപ്പോള്‍, പോലീസുകാര്‍ ഇതിന് തുനിഞ്ഞിറങ്ങുകയായിരുന്നു. അതില്‍ അവര്‍ വിജയം കണ്ടെത്തുകയും ചെയ്തു.

   ഇത്തരത്തില്‍, വിസന്നപ്പേട്ട, മൈലാവാരം, അഗിരിപള്ളി തുടങ്ങിയ സ്ഥലങ്ങളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പോലീസുകാര്‍ മുന്‍കൈയെടുത്ത് ചെയ്തിട്ടുണ്ട്. ഈ റോഡുകളിലെല്ലാം തന്നെ അപകട സാധ്യതയുണ്ടാക്കിയിരുന്ന കുഴികള്‍ ഉണ്ടായിരുന്നു. ഇത് റോഡിന്റെ അവസ്ഥ പരിതാപകരമാക്കുകയും ഗതാഗതം അപകടകരമാക്കുകയും ചെയ്തിരുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുഴികള്‍ കണ്ടെത്താനായി പോലീസുകാര്‍ സംഘങ്ങള്‍ രൂപീകരിക്കുകയും, എല്ലാ പ്രധാന റോഡുകളിലേക്കും നേരിട്ട് പോയി അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന്, പോലീസുകാര്‍ അവരുടെ സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍മാര്‍ക്കൊപ്പം (SHO) പോലീസ് സ്റ്റേഷന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തി.

   തകര്‍ന്ന റോഡുകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷം, നൂസ്വിഡ് ഡിഎസ്പി ബി ശ്രീനിവാസുലയും കൃഷ്ണ ജില്ലയിലെ എസ്പിയും സംയുക്തമായെടുത്ത തീരുമാനത്തില്‍ റോഡു പണിയ്ക്കാവശ്യമായ പണം ഒരുമിച്ച് സ്വരൂപിക്കാന്‍ തീരുമാനിച്ചു. ശേഷം റോഡു പണിയ്ക്ക് ഒരുങ്ങിയിറങ്ങുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് 25 കുഴികളാണ് പോലീസുകാര്‍ നികത്തിയത്.

   'ആളുകള്‍ തങ്ങളുടെ ഗ്രാമങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പലതവണ അധികാരികളുടെ അടുത്ത് പരാതിയായി എത്തിയെങ്കിലും അവരില്‍ നിന്ന് യാതൊരു പ്രതികരണങ്ങളും ഉണ്ടായില്ല. അവരുടെ ദയനീയാവസ്ഥ മനസ്സിലാക്കി, ആവശ്യമുള്ളിടത്തെല്ലാം ഉടന്‍ തന്നെ റോഡു നന്നാക്കല്‍ പണി ഏറ്റെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'' ശ്രീനിവാസുലു വാര്‍ത്താ ഏജന്‍സിയോട് പറയുന്നു.

   പോലീസുകാരുടെ ഈ പ്രവൃത്തികള്‍ നോക്കി കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല നാട്ടുകാര്‍. കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും റോഡ് എന്‍ജിനീയറിംഗിനെക്കുറിച്ച് ധാരണയുള്ളവരുമായ നാട്ടുകാരില്‍ ചിലരും തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് റോഡുപണികളില്‍ പങ്കാളികളായിയെന്ന് പോലീസുകാര്‍ പറയുന്നു.

   അടുത്തിടെ മൈസൂരില്‍ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഒരു പോലീസുകാരന്‍ നഗരത്തിലെ റോഡിലെ കുഴികള്‍ നന്നാക്കാന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. എച്ച്ഡി കോട്ടെ താലൂക്കിലെ ചിക്കദേവമ്മ ക്ഷേത്രത്തെ ബന്ധിപ്പിക്കുന്ന മടപുരയ്ക്കും കെ ബെലാട്ടൂരിനും ഇടയിലുള്ള അഞ്ച് കിലോമീറ്റര്‍ നീളം വരുന്ന റോഡില്‍ രൂപപ്പെട്ട കുഴികളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ബന്ധപ്പെട്ട അധികാരികളോട് പലതവണ റോഡ് നന്നാക്കാനുള്ള അഭ്യര്‍ത്ഥിച്ചിട്ടും ഫലം കാണാതെ വന്നപ്പോഴാണ്, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സഹായമായി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എസ് ദോരസ്വാമി എത്തിയത്.

   ഹൈദരാബാദില്‍ നിന്നുള്ള ഒരു വൃദ്ധ ദമ്പതികളും അവരുടെ നഗരത്തില്‍ കഴിയുന്നത്ര കുഴികള്‍ അടയ്ക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങുന്നതാണ് മറ്റൊരു പ്രചോദനാത്മകമായ സംഭവം. കഴിഞ്ഞ 11 വര്‍ഷമായി കുഴികള്‍ അടയ്ക്കാനും റോഡുകള്‍ നന്നാക്കാനും ഇരുവരും സ്വന്തമായി പണം ചെലവഴിക്കുകയാണ്.
   Published by:Karthika M
   First published:
   )}