HOME /NEWS /India / സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 75% ജോലി സംവരണം: ചരിത്രം കുറിച്ച്  ആന്ധ്രാപ്രദേശ്

സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 75% ജോലി സംവരണം: ചരിത്രം കുറിച്ച്  ആന്ധ്രാപ്രദേശ്

Jaganmohan-Reddy

Jaganmohan-Reddy

തദ്ദേശീയ യുവാക്കൾക്ക് തൊഴിലിടങ്ങളില്‍  സംവരണം ഉറപ്പാക്കുന്ന ആദ്യം ഇന്ത്യൻ സംസ്ഥാനമായി ആന്ധ്രാപ്രദേശ്. 

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    അമരാവതി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. പ്രാദേശിക ജോലികളിൽ തദ്ദേശീയർക്ക് സംവരണം ഉറപ്പാക്കുമെന്നതായിരുന്നു ജഗന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 75% സംവരണം ഉറപ്പാക്കുന്ന ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്‍റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ഇൻഡസ്ട്രീസ്/ഫാക്ടറീസ് ആക്ട് 2019 നിയമസഭയിൽ പാസായി. ഇതോടെ തദ്ദേശീയ യുവാക്കൾക്ക് തൊഴിലിടങ്ങളില്‍  സംവരണം ഉറപ്പാക്കുന്ന ആദ്യം ഇന്ത്യൻ സംസ്ഥാനമായി ആന്ധ്രാപ്രദേശ്.

    Also Read-'മദ്യവുമില്ല, ലഹരി വസ്തുക്കളുമില്ല': യൂണിവേഴ്സിറ്റി പ്രവേശനത്തിന് വിദ്യാർഥികളുടെ സമ്മതപത്രം

    വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകള്‍ തുടങ്ങി എല്ലാ വ്യാവസായിക സംരംഭങ്ങളിലും സംവരണം നിലവില്‍  വരും. തൊഴിലിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത യുവാക്കള്‍ക്ക് അതിനുള്ള പരിശീലനം നല്‍കാനുള്ള പദ്ധതിയും പുതിയ നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തദ്ദേശവാസികൾക്ക് തൊഴിലവസരം നിഷേധിക്കാനാവില്ല.

    Also  Read-വയനാട്ടിൽ നടുറോഡിൽ ദമ്പതികള്‍ക്ക് ക്രൂരമർദ്ദനം: കാഴ്ചക്കാരായി നാട്ടുകാര്‍

    കമ്പനി വാഗ്ദാനം ചെയ്യുന്ന തൊഴിലിനാവശ്യമായ പരിജ്ഞാനം തദ്ദേശീയരായ യുവാക്കളിൽ ഇല്ലെങ്കിൽ സർക്കാരുമായി സഹകരിച്ച് പരിശീലനം നൽകാമെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്. ‌ജഗൻമോഹന്റെ നേതൃത്വത്തിലുള്ള വൈഎസ്ആർ സർക്കാർ അധികാരത്തിലേറിയ ശേഷം 1.33 ലക്ഷം ഗ്രാമീണ തൊഴിലവസരങ്ങളാണ്  പ്രഖ്യാപിച്ചത്. ഈ യുവാക്കൾക്ക് തൊഴിൽ ലഭ്യമാകുന്നതിനുള്ള പദ്ധതികൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തന്നെ നടപ്പിലാക്കുമെന്നും ജഗൻ വ്യക്തമാക്കിയിട്ടുണ്ട്.

    First published:

    Tags: Andhra Pradesh, Jagan Mohan Reddy, YSR