നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'അധികാരത്തിലെത്തിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകു൦'; വാഗ്ദാനവുമായി BJP നേതാവ്

  'അധികാരത്തിലെത്തിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകു൦'; വാഗ്ദാനവുമായി BJP നേതാവ്

  സംസ്ഥാനത്ത് നിലവിൽ വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്കാണ് വിറ്റുകൊണ്ടിരിക്കുന്നതെന്നും വീർരാജു ആരോപിച്ചു.

  സോമു വീർരാജു, ബിജെപി സംസ്ഥാന അധ്യക്ഷൻ, ആന്ധ്രാപ്രദേശ്

  സോമു വീർരാജു, ബിജെപി സംസ്ഥാന അധ്യക്ഷൻ, ആന്ധ്രാപ്രദേശ്

  • Share this:
   ആന്ധാപ്രദേശിൽ (Andhra Pradesh) അധികാരത്തിലെത്തിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം (Alcohol) നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ (BJP State President) സോമു വീർരാജു (Somu Veerraju). 2024 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് (Elections) മുന്നിൽക്കണ്ടാണ് ബിജെപി നേതാവിന്റെ വാഗ്ദാനം.

   ചൊവ്വാഴ്ച വിജയവാഡയിൽ (Vijayawada) നടന്ന സമ്മേളനത്തിലായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് നിലവിൽ വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്കാണ് വിറ്റുകൊണ്ടിരിക്കുന്നതെന്നും വീർരാജു ആരോപിച്ചു.

   ‘‘ആന്ധ്രയിൽ മദ്യം കഴിക്കുന്നവരായി കുറഞ്ഞത് ഒരു കോടി പേരെങ്കിലുമുണ്ടാകും. അവരുടെ എല്ലാം വോട്ടുകൾ ബിജെപിക്ക് ലഭിക്കുകയാണെങ്കിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് ഉറപ്പു തരുന്നു. നിലവിൽ ഒരുമാസം 12,000 രൂപയെങ്കിലും ഒരാൾ മദ്യത്തിനായി ചെലവഴിക്കുന്നുണ്ടാകും. ഇതെല്ലാം ജഗൻമോഹൻ റെഡ്ഡി പിരിച്ചെടുക്കുകയാണ്. എന്നിട്ട് നേരിട്ടു കൈമാറുന്ന ക്ഷേമ പദ്ധതികളിലൂടെ തിരിച്ച് നൽകുന്നു. ഇതിനെ തട്ടിപ്പ് എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ബിജെപി അധികാരത്തിലെത്തിയാൽ ആദ്യ ഘട്ടത്തിൽ 75 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകാം. ഇതിന് ശേഷം സർക്കാർ ഖജനാവിൽ പണം ബാക്കിയാവുകയാണെങ്കിൽ 50 രൂപയ്ക്ക് നല്ല ഗുണമേന്മയുള്ള മദ്യം നൽകുന്നതായിരിക്കും." - അദ്ദേഹം പറഞ്ഞു.

   അധികാരത്തിലെത്തിയാൽ മൂന്ന് വർഷത്തിനുള്ളിൽ അമരാവതിയിൽ വലിയ വികസനങ്ങൾ കൊണ്ടുവരുമെന്നും വീർരാജു വ്യക്തമാക്കി. കമ്യൂണിസ്റ്റുകാർ ‘കുരയ്ക്കുന്ന പട്ടികൾ’ മാത്രമാണെന്നും അവരാണ് ഈ രാജ്യം കുട്ടിച്ചോറാക്കിയതെന്നും വീർരാജു ആരോപിച്ചു.

   മുൻ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, പുരന്ദേശ്വരി, രാജ്യസഭാ അംഗങ്ങളായ വൈ എസ് ചൗധരി, എം സി രാജേഷ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

   Also read- Dalit Family Hires Helicopter | ചരിത്രത്തിലേക്കൊരു പറക്കൽ; വധുവിനെ വീട്ടിലേക്ക് കൊണ്ടുവരാൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് ദളിത് വരന്റെ കുടുംബം

   പെട്രോളിന് 25 രൂപ കുറച്ചു; ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് വമ്പൻ പ്രഖ്യാപനവുമായി ജാർഖണ്ഡ്

   പെട്രോള്‍ വിലയിൽ (Petrol Prices) വമ്പൻ ഇളവ് പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ (Jharkhand Government). ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ കുറയ്ക്കുന്നതായാണ് ജാർഖണ്ഡ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് സംസ്ഥാനത്തെ ഇരുചക്ര വാഹനങ്ങൾ (Two Wheelers) ഉപയോഗിക്കുന്നവർക്ക് മാത്രമാകും ലഭ്യമാവുകയെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (Hemant Soren) വ്യക്തമാക്കി.

   Also read- LPG | എൽപിജി സിലിണ്ടറുകളിൽ ചില കോഡുകൾ രേഖപ്പെടുത്തുന്നതെന്തിന്? ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം

   ''മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്." - സോറൻ എ എൻ ഐയോട് പറഞ്ഞു. ജനുവരി 26 മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരികയെന്നും സോറൻ പറഞ്ഞു. അധികാരത്തിൽ ജാർഖണ്ഡ് സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയ ദിവസമാണ് ഈ അപ്രതീക്ഷിത തീരുമാനമെന്ന പ്രത്യേകത കൂടിയുണ്ട്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും (Jharkhand Mukti Morcha) കോണ്‍ഗ്രസും (Congress) ആര്‍.ജെ.ഡിയും R.J.D) ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
   Published by:Naveen
   First published: