HOME » NEWS » India » ANDHRA PRADESH CM WRITES A LETTER TO PM NARENDRA MODI TO CONFER BHARAT RATNA FOR SP BALASUBRAHMANYAM AR

S.P Balasubrahmanyam | 'എസ്.പി.ബിക്ക് ഭാരതരത്ന'; പ്രധാനമന്ത്രിക്ക് ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്

'മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം എസ്.പി ബാലസുബ്രഹ്മണ്യം ആറുതവണ നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്'

News18 Malayalam | news18-malayalam
Updated: September 28, 2020, 6:53 PM IST
S.P Balasubrahmanyam | 'എസ്.പി.ബിക്ക് ഭാരതരത്ന'; പ്രധാനമന്ത്രിക്ക് ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്
എസ്.പി. ബാലസുബ്രഹ്ണ്യം
  • Share this:
ഹൈദരാബാദ്: സെപ്റ്റംബർ 25ന് അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്ക്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നേരേന്ദ്ര മോദിക്ക് കത്തെഴുതി. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗം ഇന്ത്യയിലെ ആരാധകർക്കു മാത്രമല്ല, അന്തർദേശീയ സംഗീത മേഖലയ്ക്കുതന്നെ തീരാനഷ്ടമാണെന്ന് ജഗൻമോഹൻ റെഡ്ഡി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അമ്പതുവർഷത്തോളം നീണ്ട ബാലസുബ്രഹ്മണ്യത്തിന്‍റെ സംഗീത ജീവിതം ലോക സംഗീത മേഖലയിൽ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങൾ സംഗീതത്തിനുമപ്പുറമാണെന്ന് പറയാം. മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം എസ്.പി ബാലസുബ്രഹ്മണ്യം ആറുതവണ നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്. ഇതു കൂടാതെ ആറു ഫിലിംഫെയർ പുരസ്ക്കാരങ്ങളും എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്.

2001ൽ പത്മശ്രീ പുരസ്ക്കാരവും 2011ൽ പത്മ വിഭൂഷൺ പുരസ്ക്കാരവും നൽകി രാജ്യം ബാലസുബ്രഹ്മണ്യത്തെ ആദരിച്ചിട്ടുണ്ട്. സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്ക്കർ, ഭൂപൻ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീംസെൻ ജോഷി എന്നിവർക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നൽകിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
Published by: Anuraj GR
First published: September 28, 2020, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading