HOME /NEWS /India / അമ്മ സഹോദരിയുടെ പാര്‍ട്ടിലേക്ക്; ജഗന്‍ മോഹന്‍ YSR കോണ്‍‌ഗ്രസിന്‍റെ ആജീവനാന്ത പ്രസിഡന്‍റായി

അമ്മ സഹോദരിയുടെ പാര്‍ട്ടിലേക്ക്; ജഗന്‍ മോഹന്‍ YSR കോണ്‍‌ഗ്രസിന്‍റെ ആജീവനാന്ത പ്രസിഡന്‍റായി

തെലങ്കാനയിൽ മകൾ ശർമിള ആരംഭിച്ച പാർട്ടിയെ സഹായിക്കുന്നതിനു വേണ്ടിയാണ് വിജയമ്മ സ്ഥാനമൊഴിയുന്നത്

തെലങ്കാനയിൽ മകൾ ശർമിള ആരംഭിച്ച പാർട്ടിയെ സഹായിക്കുന്നതിനു വേണ്ടിയാണ് വിജയമ്മ സ്ഥാനമൊഴിയുന്നത്

തെലങ്കാനയിൽ മകൾ ശർമിള ആരംഭിച്ച പാർട്ടിയെ സഹായിക്കുന്നതിനു വേണ്ടിയാണ് വിജയമ്മ സ്ഥാനമൊഴിയുന്നത്

  • Share this:

    ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആജീവനാന്ത പ്രസിഡന്‍റായി ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ  അമ്മയും പാര്‍ട്ടിയുടെ ഓണററി പ്രസിഡന്‍റുമായ വൈ.എസ് വിജയമ്മ പദവി രാജിവെച്ച് മകള്‍ ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ ഭാഗമാകുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

    രണ്ട് ദിവസമായി ആന്ധ്രയിലെ ഗുണ്ടൂരിൽ നടന്ന പാർട്ടിയുടെ  പ്ലീനറിയിലാണു റെഡ്ഡിയെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾക്കും പ്ലീനറി അംഗീകാരം നൽകി. തമിഴ്നാട്ടിൽ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി കമൽഹാസനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

    തെലങ്കാനയിൽ മകൾ ശർമിള ആരംഭിച്ച പാർട്ടിയെ സഹായിക്കുന്നതിനു വേണ്ടിയാണു സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കിയ വിജയമ്മ, ഒരേ സമയം രണ്ടു കക്ഷിയിൽ പ്രവർത്തിക്കാനില്ലെന്നും പറഞ്ഞു. മകന് നൽകുന്ന പിന്തുണയ്ക്ക് അവർ പാർട്ടി പ്രവർത്തകരോടു നന്ദി പറഞ്ഞു. 2011 ൽ പാർട്ടി രൂപീകരിച്ചതു മുതൽ ഓണററി പ്രസിഡന്റാണ് വൈഎസ്  വിജയമ്മ.

    കഴിഞ്ഞ വര്‍ഷമാണ് ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളായ വൈ.എസ് ശര്‍മ്മിള വൈ.എസ്. ആര്‍ തെലങ്കാന പാര്‍ട്ടി ആരംഭിച്ചത്.

    First published:

    Tags: Andhra CM Jagan, Jagan Mohan Reddy, Ysrcp