• HOME
  • »
  • NEWS
  • »
  • india
  • »
  • മോഷ്ടിച്ചത് 30 ലാപ് ടോപ്പുകൾ; ആന്ധ്രാപ്രദേശ് മുൻ സ്പീക്കറുടെ മകനെതിരെ ഗുരുതര കുറ്റാരോപണം

മോഷ്ടിച്ചത് 30 ലാപ് ടോപ്പുകൾ; ആന്ധ്രാപ്രദേശ് മുൻ സ്പീക്കറുടെ മകനെതിരെ ഗുരുതര കുറ്റാരോപണം

ഇതിനിടയിൽ സ്പീക്കറുടെ ചേംബറിലെ ഫർണിച്ചറുകൾ മോഷ്ടിച്ചെന്നുള്ള ഒരു പരാതിയും ഇയാൾക്കെതിരെ ഉയ‍ന്നിട്ടുണ്ട്.

  • Last Updated :
  • Share this:
    ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ മുൻ സ്പീക്കറുടെ മകനെതിരെ മോഷണാരോപണം. മുൻ സ്പീക്കർ കോഡേല ശിവ പ്രസാദ് റാവുവിന്‍റെ മകൻ കൊഡേല ശിവറാമിനെതിരെയാണ് മോഷണാരോപണം ഉന്നയിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ് സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ആണ് ഇദ്ദേഹത്തിനെതിരെ പൊലീസിൽ മോഷണക്കുറ്റം ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

    2018 ജൂലൈയിൽ സട്ടേൻപള്ളിയിലെ റൂറൽ സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിൽ നിന്ന് 30 ലാപ്ടോപ്പുകളും ഒരു പ്രിന്‍ററും മോഷ്ടിച്ചെന്നാണ് പരാതി. സട്ടേനപള്ളി റൂറൽ സ്കിൽ ഡെവലപ്മെന്‍റ് ഓഫീസർ ബാജി ബാബു ആണ് വെള്ളിയാഴ്ച പരാതി നൽകിയത്. ഇതിനിടയിൽ സ്പീക്കറുടെ ചേംബറിലെ ഫർണിച്ചറുകൾ മോഷ്ടിച്ചെന്നുള്ള ഒരു പരാതിയും ഇയാൾക്കെതിരെ ഉയ‍ന്നിട്ടുണ്ട്.

    മുത്തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലി; യുപിയിൽ യുവാവ് അറസ്റ്റിൽ

    സട്ടേനപള്ളി സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനിന് നൽകിയ ലാപ്ടോപ്പുകൾ മോഷണം പോയി. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക എം എൽ എ അംബാട്ടി റംബഡു കത്ത് നൽകിയിരുന്നു. ഓഗസ്റ്റ് 16 മുതൽ വിഷയത്തിൽ അന്വേഷണം നടത്തിവരികയും കഴിഞ്ഞ ടിഡിപി സർക്കാർ നൽകിയ മുപ്പതോളം ലാപ്ടോപ്പുകൾ കാണാതായതായി കണ്ടെത്തുകയും ചെയ്തതായി ബാജി ബാബു പറഞ്ഞു.

    2017 ജൂൺ മുതൽ അനുവദിച്ച ലാപ്ടോപ്പുകൾ നാഗാർജുന സാഗർ പ്രൊജക്ടിന്‍റെ ഭാഗമായി ഗസ്റ്റ് ഹൗസിൽ ഉപയോഗ ശൂന്യമായി ഇരിക്കുകയും 2018 ജൂലൈയിൽ 30 ലാപ്ടോപ്പുകളും പ്രിന്‍ററും സോളാർ സി പി യുവും എസ് വി ആർ വില്ലേജിലേക്ക് മാറ്റുകയും ചെയ്തു.

    First published: