നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Andhra Pradesh | ആന്ധ്ര സർക്കാരിന് 30,000 കോടിയുടെ സാമ്പത്തിക ബാധ്യത; ശമ്പള പരിഷ്ക്കരണത്തിനായി പ്രതിഷേധം നടത്തി സർക്കാർ ജീവനക്കാർ

  Andhra Pradesh | ആന്ധ്ര സർക്കാരിന് 30,000 കോടിയുടെ സാമ്പത്തിക ബാധ്യത; ശമ്പള പരിഷ്ക്കരണത്തിനായി പ്രതിഷേധം നടത്തി സർക്കാർ ജീവനക്കാർ

  കോവിഡ് -19 ആന്ധ്രാപ്രദേശ് സർക്കാരിന് 30,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി

  ജഗൻ മോഹൻ റെഡ്‌ഡി (ഫയൽ ചിത്രം, PTI)

  ജഗൻ മോഹൻ റെഡ്‌ഡി (ഫയൽ ചിത്രം, PTI)

  • Share this:
   കോവിഡ് -19 (Covid 19) ആന്ധ്രാപ്രദേശ് (Andhra Pradesh) സർക്കാരിന് 30,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി (Y S Jagan Mohan Reddy). 217-ാമത് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

   രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിന്റെ ആക്കം കൂടുന്നുണ്ടെന്നും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായെന്നും ആദ്യ പകുതിയിൽ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 13.7 ശതമാനമാണെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഒമിക്രോൺ വേരിയൻറ് ഉയർന്നു വന്നതോടെ കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോവിഡിന്റെ മൂന്നാം തരംഗ സാധ്യത സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം ചെലുത്താനുള്ള സാധ്യത കുറവാണെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

   ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ ദേശീയ തലത്തിലുള്ള വായ്പ 2021 നവംബർ 5 വരെ 112 ലക്ഷം കോടി രൂപയായെന്നും അതായത് 7.1 ശതമാനം വളർച്ചാ നിരക്ക് പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി മൂലം 30,000 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാരിന് മേലുണ്ടെന്നും ബാങ്കിംഗ് മേഖലയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന് സ്ഥിതിഗതികൾ ലഘൂകരിക്കാൻ കഴിഞ്ഞുവെന്നും ബാങ്കർമാരുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

   ബാങ്കുകളുടെ വാർഷിക വായ്പാ പദ്ധതി 2,83,380 കോടി രൂപയാണെന്നും ഇതിൽ 60.53 ശതമാനം അതായത് 1,71,520 കോടി രൂപ ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ, മുൻഗണനാ മേഖലകൾക്കായുള്ള വാർഷിക വായ്പാ ലക്ഷ്യം 2,13,560 കോടി രൂപയായിരുന്നു, അതിൽ 47.29 ശതമാനം അതായത് 1,00,990 കോടി രൂപ, ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ബാങ്കുകൾ വിതരണം ചെയ്തു. ബാങ്കുകളുടെ ഈ പിന്തുണയ്ക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

   ആന്ധ്രാ സർക്കാർ സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ, കാലതാമസം നേരിടുന്ന ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള തങ്ങളുടെ അർഹമായ അവകാശങ്ങൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജീവനക്കാർ ആന്ധ്രാപ്രദേശിലുടനീളം പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ 40 മാസമായി പലതവണ ചീഫ് സെക്രട്ടറിയെ കണ്ടെങ്കിലും ശമ്പള പരിഷ്ക്കരണ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചതിന് ശേഷമാണ് സർക്കാർ ഞങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചത്, ആന്ധ്രപ്രദേശ് നോൺ ഗസറ്റഡ് ഓഫീസേഴ്സ് (എപിഎൻജിഒ) സംസ്ഥാന പ്രസിഡന്റും ജെഎസി ചെയർമാനുമായ ബന്ദി ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

   ജഗൻ മോഹൻ റെഡ്ഡി സർക്കാരിന് 2019 മുതൽ 1,45,600 കോടി രൂപയുടെ വായ്പ ബാധ്യതകളുണ്ട്. വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾക്ക് പകരം വ്യക്തിഗത പ്രശസ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭങ്ങൾക്കാണ് സർക്കാർ ഫണ്ട് ചെലവഴിക്കുന്നത്. എല്ലാത്തരം വായ്പകളെക്കുറിച്ചും സംസ്ഥാനത്തിലെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ പാർട്ടികളായ ബിജെപി, ടിഡിപി നേതാക്കൾ ആവശ്യപ്പെട്ടു.
   Published by:Naveen
   First published:
   )}